രുചിയൂറും ബ്രോക്കോളി തോരൻ! ഒരുതവണ ബ്രോക്കോളി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അപാര രുചിയാ! | Broccoli Thoran Recipe
Broccoli Thoran Recipe
About Broccoli Thoran Recipe
Broccoli Thoran Recipe : ബ്രോക്കോളി യൂസ് ചെയ്തിട്ട് തോരൻ, സൂപ്പ് ഇങ്ങനെ പല രീതിയിലുള്ള ഐറ്റംസ് ഉണ്ടാക്കാൻ വേണ്ടി പറ്റുന്നതാണ്. എന്നാൽ ഇന്ന് ബ്രോക്കോളി തോരന്റെ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. ഹെൽത്തി ആയിട്ടുള്ള ബ്രോക്കോളി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതാണ്. അപ്പോൾ എങ്ങിനെയാണ് അടിപൊളി ബ്രോക്കോളി തോരൻ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
Ingredients
- ബ്രോക്കളി – 1
- ചുവന്നുള്ളി – 12
- തേങ്ങ
Learn How to Make Broccoli Thoran Recipe
ആദ്യം ആവശ്യമായ ബ്രോക്കോളി എടുക്കുക. ഒരു വലിയ ബ്രോക്കോളിയുടെ പകുതി അതല്ലെങ്കിൽ ഒരു ചെറിയ ബ്രോക്കോളി എടുക്കുക. അത് നല്ല രീതിയിൽ കട്ട് ചെയ്ത് ക്ലീൻ ചെയ്തെടുക്കുക. അതിനുശേഷം ഓരോ ബ്രോക്കളി പീസും നല്ല ചെറുതായിട്ട് അരിഞ്ഞെടുക്കുക. അതിനുശേഷം അതിലേക്ക് മൂന്ന് പച്ചമുളക് ചേർക്കുക. ഇനി ഇതിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് ചേർക്കുക. കൂടെത്തന്നെ കറിവേപ്പിലയും ചേർക്കുക. ഒരു 12 ചുവന്നുള്ളി ഒന്നുകിൽ ചതച്ചിട്ടോ അതല്ലെങ്കിൽ ചെറിയ രീതിയിൽ മുറിച്ചിട്ടോ ചേർക്കാവുന്നതാണ്.
തോരനിലേക്ക് ഒരു കഷണം ഇഞ്ചിയും ചേർക്കുക. ഇഞ്ചി ചേർക്കുന്നത് ബ്രോക്കോളിയുടെ ആ ഒരു സ്മെല്ല് കളയാൻ വേണ്ടിയാണ്. ഇനി നല്ല രീതിയിൽ കുഴച്ചെടുക്കുക. അടുത്തതായി തോരൻ ഉണ്ടാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല രീതിയിൽ ചൂടായി കഴിഞ്ഞാൽ അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ ചൂടായി കഴിഞ്ഞാൽ അതിലേക്ക് കുറച്ച് കടുകിട്ട് പൊട്ടിച്ചെടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ബ്രോക്കോളിയുടെ മിക്സ് ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക.
ഒട്ടും തന്നെ വെള്ളം ചേർക്കാതെ ചൂടാക്കി എടുക്കുക. അതിനുശേഷം അതിലേക്ക് കറിവേപ്പില ചേർക്കുക. നല്ല ടേസ്റ്റ് ആയിട്ടുള്ള ബ്രോക്കളി തോരൻ തയ്യാർ. ചോറിനൊക്കെ നല്ല കോമ്പിനേഷനാണ്. ചെറിയ സമയത്തിനുള്ളിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ബ്രോക്കളി തോരൻ കൂടുതൽ ഹെൽത്തിയാണ്. കുട്ടികൾക്കൊക്കെ ഇടയ്ക്കിടയ്ക്ക് വിറ്റാമിൻ കിട്ടുവാൻ വേണ്ടി ഇത്തരത്തിലുള്ള തോരൻ ഒക്കെ തയ്യാറാക്കുന്നത് വളരെ നല്ലതാണ്. Broccoli Thoran Recipe Video Credit : Veena’s Curryworld