Thalassery Chicken Dum Biryani Recipe

എന്താ രുചി! പറഞ്ഞറിയിക്കാൻ പറ്റില്ല ഇതാണ് പൊരിച്ച കോഴിന്റെ ബിരിയാണിയുടെ രുചി; തലശ്ശേരി ചിക്കൻ ദം ബിരിയാണി!! | Thalassery Chicken Dum Biryani Recipe

Thalassery Chicken Dum Biryani Recipe

About Thalassery Chicken Dum Biryani Recipe

നാവിൽ കൊതിയൂറും ചിക്കൻ ബിരിയാണിയുടെ ചേരുവ നമുക്ക് നോക്കാം. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയാണിത്. വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ടേസ്റ്റി ആയിട്ടുള്ള ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെയാണ് പൊരിച്ച കോഴീന്റെ ബിരിയാണി ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

Ingredients

  1. ഉള്ളി – 4
  2. തക്കാളി – 3
  3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  4. മല്ലിച്ചപ്പ് പുതിനയില
  5. ചിക്കൻ
  6. ജീരകശാല റൈസ്
Thalassery Chicken Dum Biryani Recipe
Thalassery Chicken Dum Biryani Recipe

Learn How to Make Thalassery Chicken Dum Biryani Recipe

ചിക്കൻ ബിരിയാണിക്ക് ആവശ്യമായ ചിക്കനിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അരമുറി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം അത് അടച്ചു വയ്ക്കുക. ഉള്ളി നല്ലപോലെ ചെറുതാക്കി അരിഞ്ഞെടുക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ നല്ലപോലെ ചതച്ചെടുക്കുക. മിക്സിയിൽ അരച്ചെടുക്കുന്നതിലും എത്രയോ ടേസ്റ്റ് ചതച്ചെടുക്കുമ്പോഴാണ്. ഇനി ഇതിലേക്ക് ആവശ്യമായ മൂന്ന് തക്കാളി ചെറുതായിട്ട് അരിഞ്ഞെടുക്കുക.

കൂടാതെ ഒരു കപ്പ് മല്ലിയിലയും ഒരു കപ്പ് പുതിനയിലയും എടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് നല്ല പോലെ ചൂടാക്കിയെടുക്കുക. അതിലേയ്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് ചൂടാക്കി എടുക്കുക. നേരത്തെ പുരട്ടിവെച്ച ചിക്കൻ എടുത്ത് നല്ലപോലെ പൊരിച്ചെടുക്കുക. അതിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലപോലെ മിക്സ് ചെയ്യുക. അതിലേക്ക് തക്കാളി ചേർത്ത് നല്ലപോലെ വയറ്റുക്ക. ശേഷം നേരത്തെ പൊരിച്ചുവെച്ച ഉള്ളിൽ നിന്നും അല്പം എടുത്ത് അതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.

അരക്കപ്പ് ചെറുനാരങ്ങ നീരും മല്ലിയില, പുതിനയില, തൈര് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ബിരിയാണിയിലേക്കുള്ള ചോറ് ഉണ്ടാക്കാം. അതിനായിട്ട് ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് നാല് സ്പൂൺ നെയ്യ് ഒഴിച്ച് നല്ലപോലെ ചൂടാക്കുക. അതിലേക്ക് കറാമ്പു മസാലകൾ ഇടുക. നാല് കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ജീരകശാല അരിയിട്ട് നല്ലപോലെ വേവിച്ചെടുക്കുക. ഇനി നേരത്തെ ഉണ്ടാക്കി വച്ച മസാലയും ചോറും ബിരിയാണിക്ക് വേണ്ടുന്ന രൂപത്തിൽ ദം ഇട്ടു വെക്കുക. Thalassery Chicken Dum Biryani Recipe Video Credit : Kannur kitchen

Read Also : ഇതാണ് മക്കളെ മീൻ മുളകിട്ടത്! വായിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ടത് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! | Special Fish Mulakittathu Recipe

ഈ ചിക്കൻ പൊളിയാണ്‌ട്ടോ! ഒരു തവണ ബട്ടർ ചിക്കൻ ഇതുപോലെ ചെയ്ത് നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Easy Butter Chicken Recipe