കിടുകാച്ചി ഒഴിച്ചു കറി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും! വെറും 10 മിനിറ്റിൽ ഒരു സിംപിൾ ഒഴിച്ചു കൂട്ടാൻ!! | Special Ozhichu Curry Recipe
Special Ozhichu Curry Recipe. In the heart of South Indian cuisine lies the humble yet immensely satisfying Ozhichu Curry. A dish that encapsulates the essence of traditional cooking, Ozhichu Curry is a harmonious blend of locally available ingredients, slow cooking, and aromatic spices. This time-honored recipe carries with it the stories of generations past, where simple meals brought families together.
About Special Ozhichu Curry Recipe
Special Ozhichu Curry Recipe : ചോറിന്റെ കൂടെ ഒരു ഒഴിച്ച് കൂട്ടാൻ വളരെ പ്രധാനപ്പെട്ടതാണ്. തിരക്കേറിയ ജീവിതത്തിൽ കറി ഉണ്ടാക്കുന്നത് സമയം എടുക്കുന്ന ഒരു കാര്യമാണ്. ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത് എത്ര വലിയ കാര്യമാണ്. ഇതാ സിംപിൾ ആയി ഒഴിച്ചു കറി ഉണ്ടാക്കുന്ന വിധം നോക്കാം.
Ingredients
- മത്തങ്ങ – ഒരു വലിയ കഷ്ണം
- തക്കാളി – 3 എണ്ണം
- പച്ചമുളക് – 3 എണ്ണം
- ചെറിയ ഉള്ളി – 10
- ഉപ്പ് ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- അരി – 1/2 ടീ സ്പൂൺ
- മല്ലി – 1/2 ടീ സ്പൂൺ
- നാളികേരം – 1/2 മുറി
- നല്ല ജീരകം – 1/2 ടീസ്പൂൺ
- വറ്റൽമുളക് – ആവശ്യത്തിന്
- കറിവേപ്പില
- കടുക്
- വെളിച്ചെണ്ണ
Learn How to Make Special Ozhichu Curry Recipe
ആദ്യം തക്കാളി, മത്തങ്ങ, ചെറിയ ഉള്ളി, പച്ചമുളക് ഇവ കുക്കറിൽ ഇടുക. കൂടെ കുറച്ച് ഉപ്പ്, മഞ്ഞൾപ്പൊടി ചേർക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ച ശേഷം അടച്ച് വേവിക്കുക. രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. അതിനുശേഷം മറ്റൊരു പാനിൽ മല്ലിയും അരിയും ചൂടാക്കുക. ഇനി തേങ്ങ അരച്ചത്, വറ്റൽ മുളക്, ജീരകം, വറുത്ത് വെച്ച മല്ലിയും അരിയും മിക്സിയിൽ അരച്ചെടുക്കുക.
വെന്ത് വന്ന കഷ്ണങ്ങളിലേക്ക് അരച്ച മസാല ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. വറവ് ഇടാൻ വേണ്ടി ഒരു പാൻ ചൂടായ ശേഷം അതിൽ എണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക്, വറ്റൽ മുളക്, ജീരകം ഇടുക. കടുക് പൊട്ടിയ ശേഷം കറിയിലേക്ക് ഒഴിക്കുക. ഇളക്കി യോജിപ്പിക്കുക. ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ ഒഴിച്ച് കറി തയ്യാർ!! Video Credit : മഠത്തിലെ രുചി Madathile Ruchi