ബിഗ്‌ബോസ്സ് താരം സൂരജിന്റെ ഏറെ കാലത്തെ സ്വപ്നം; ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ താരം; ജീവിതത്തിൽ ഇനിയൊരു പുതിയ കൂട്ട് !!! | Sooraj Thelakkad Happy News latest Malayalam
Sooraj Thelakkad Happy News latest Malayalam
Sooraj Thelakkad Happy News latest Malayalam : നടൻ സൂരജ് തേലക്കാട് ആൻഡ്രോയിഡ് കുഞ്ഞപ്പനായി എത്തി ബിഗ് സ്ക്രീനിലും മറ്റ് വേദികളിലും പൊട്ടിച്ചിരി തീർക്കുന്ന കലാകാരനാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്റെ പരിമിതികളെ മറിക്കടന്ന് അദ്ദേഹം ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ വാഹനം അന്ന് ആൾട്ടോ കെ10 ആയിരുന്നെങ്കിൽ രണ്ട് വർഷങ്ങൾക്ക് ശേഷം അൽപ്പം വലിയ ഒരു പ്രീമിയം കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ സ്ലാവിയ എന്ന പ്രീമിയം സെഡാൻ വാഹനമാണ്.
അങ്ങനെ ഒരുപാട് നാളുകളായുള്ള ആഗ്രഹം സഫലമായി. 2018ൽ പോളോ ജി ടി എന്ന ആഗ്രഹം 2019 ൽ സാധ്യമാവും എന്ന് പ്രതീക്ഷിച്ചിരുന്നു. ആ സമയത്താണ് കൊറോണ പ്ലാൻ എല്ലാം പൊളിച്ചു കയ്യിൽ തന്നത്. നമ്മുടെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഐസ് ഉണ്ടാവുമ്പോൾ പൈസയുണ്ടാവില്ല, പൈസ ഉണ്ടാകുമ്പോൾ ഐസും ഉണ്ടാവില്ല, ഐസും പൈസയും ഉണ്ടാവുന്ന ദിവസം സ്കൂളും ഉണ്ടാവില്ല എന്ന അവസ്ഥ പോളോ ജിറ്റി ഇന്ത്യയിൽ അങ്ങ് നിർത്തി. അവസാനം ജർമ്മൻ മോട്ടറിൽ തന്നെ സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹം സ്കോട സ്ലാവിയയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു.

താങ്ക്സ് ടു യൂണിവേഴ്സ്. ഏകദേശം ഒരു ലക്ഷം കിലോമീറ്റർസ് എന്റെ സന്തതസഹചാരി ആയിരുന്ന ആൾട്ടോ കെ ടെന്നും എന്റെ കൂടെ തന്നെയുണ്ട്. ഡ്രീംസ് കം ട്രൂ മൂമെന്റ്. കൂടെ നിന്ന എല്ലാ ചങ്കുകൾക്കും നന്ദി, എന്ന കുറിപ്പോടെ ആണ് തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സൂരജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് സ്ലാവിയയുടെ അംബീഷൻ എന്ന വേരിയന്റാണ്. വാഹനത്തിന്റെ എക്സ്ഷോറൂം 14.30 ലക്ഷം രൂപ വിലയെന്നാണ് വിവരം. ഈ വാഹനം എത്തിയിട്ടുള്ളത് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, 1.5 ലിറ്റർ നാല് സിലിണ്ടർ എന്നീ ടി.എസ്.ഐ. പെട്രോൾ എൻജിനുകളിലാണ്. ഇതിൽ 1.0 ലിറ്റർ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലാണ് സൂരജ് ഇപ്പോൾ സ്വന്തമാക്കിയത്.