പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ചേർത്ത് പൊടി നനക്കു! ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് റെഡി!! | Soft Puttu Recipe
Soft Puttu Recipe
About Soft Puttu Recipe
Soft Puttu Recipe : മിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത പ്രഭാത ഭക്ഷണം ആണ് പുട്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്. അതേ സമയം ശ്രദ്ധിച്ച് തയ്യാറാക്കേണ്ടതും ആണിത്. സാധാരണ ചെറിയ തെറ്റുകൾ പോലും പുട്ടിന്റെ ടേസ്റ്റിനെ ബാധിക്കാം. ചൂട് പുട്ട് കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ കൊതിയൂറും. പുട്ട് സോഫ്റ്റ് ആവാൻ പല ടിപ്പുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ചോറ് ഉപയോഗിച്ച് സോഫ്റ്റ് ആയ പുട്ട് തയ്യാറാക്കാം.
Ingredients
- പുട്ട് പൊടി – 1 കപ്പ്
- ചോറ് – 1 കപ്പ്
- ചെറിയ ഉള്ളി
- ഉപ്പ് ആവശ്യത്തിന്
- ജീരകം
Learn How to Make Soft Puttu Recipe
ആദ്യം പുട്ട് പൊടി ഒരു പാത്രത്തിൽ എടുക്കുക. ഒരു കപ്പ് ചോറ് എടുക്കുക. ചെറിയുളളി ചെറുതായി അരിയുക. മിക്സിയിൽ അരി പൊടി, ചോറ് എന്നിവ പൊടിച്ചെടുക്കുക. ഇത് വേറെ പാത്രത്തിലേക്ക് മാറ്റുക. ചെറിയ ഉള്ളിയും ജീരകവും കൂടെ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ പൊടിയിൽ കുറച്ച് കുറച്ച് ആയി ഇളം ചൂടുവെളളം ഒഴിച്ച് കൊടുക്കുക. പുട്ട് പൊടി നനയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. നന്നായി കുഴച്ച് എടുക്കുക. പുട്ടിൻറെ പൊടി റെഡി.
ഇനി തേങ്ങയും പുട്ടിന്റെ പൊടിയും ഇടവിട്ട് ഇടവിട്ട് പുട്ട് കുറ്റിയിൽ നിറയ്ക്കുക. ശേഷം പുട്ട് കുറ്റി തീ കൂട്ടി വെക്കുക. പുട്ട് ആവി കയറ്റി വേവിച്ചെടുക്കുക. പുട്ടു കുറ്റിയിൽ നിന്ന് ആവി വരാൻ തുടങ്ങിയാൽ ഉടൻ ഓഫ് ചെയ്യരുത്. പുട്ട് പൂർണ്ണമായും പാകമാകാൻ മറ്റൊരു 2-3 മിനിറ്റ് കാത്തിരിക്കുക. സ്റ്റൗ ഓഫ് ചെയ്യുക. മൃദുവായ പുട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റുക. നല്ല സോഫ്റ്റ് ആയ പുട്ട് റെഡി! Video Credit : Mia kitchen