പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ വിവാഹം ഉടൻ?!! ആ സത്യം പുറത്ത് വിട്ട് സംവിധായകൻ!! | Pranav Mohanlal Kalyani Priyadarsan Marriage Viral
Pranav Mohanlal Kalyani Priyadarsan Marriage Viral
Pranav Mohanlal Kalyani Priyadarsan Marriage Viral : ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ “ഹൃദയ”ത്തിലേക്ക് ചേക്കേറിയവരാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു പിടി ചലച്ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് പോലെ അവരുടെ മക്കളായ പ്രണവിനെയും കല്യാണിയെയും മലയാളികൾ ഒന്നടങ്കം ചേർത്തുപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന രീതിയിൽ മുൻപും ഇപ്പോഴും ഒരുപാട് വട്ടം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഇതാ എല്ലാ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ജോണി ആന്റണി . മലയാളികളുടെ എന്നത്തേയും ഓൾ ടൈം ഫേവറിറ്റ് ചിത്രങ്ങളായ സി ഐ ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാല് തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ സംവിധായകനാണ് ജോണി ആന്റണി. 2018ൽപുറത്തിറങ്ങിയ ശിക്കാരി ശംഭു എന്ന ചലച്ചിത്രത്തിലൂടെയാണ് താനൊരു നല്ല നടനാണെന്നും അദ്ദേഹം തെളിയിക്കുന്നത്.
2022 ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് കല്യാണി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലെ ജോണി ആന്റണിയുടെ കഥാപാത്രം വലിയതോതിൽ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു. ഇതിൽ കല്യാണി അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രത്തിന്റെ അച്ഛനായ ബാലഗോപാൽ എന്ന കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം വേഷമിട്ടത്. ബിഹൈൻഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിലെ അവതാരികയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.
ഹൃദയം സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ച അവതാരിക” പ്രണവും കല്യാണിയും റിയൽ ലൈഫിലും കല്യാണം കഴിക്കുമോ എന്ന ചോദ്യം ചോദിച്ചപ്പോൾ, ” ഒരിക്കലും ഇല്ല” എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി.അവർ കുട്ടികാലം മുതൽ നല്ല സുഹൃത്തുക്കൾ ആണെന്നും, അവർ വിവാഹം കഴിക്കുമോ എന്നതൊന്നും ന്യൂജനറേഷൻ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടെ പലരുടെയും സംശയങ്ങൾക്കുള്ള ഉത്തരമായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്.അഭിനയിച്ച സിനിമകളെ കുറിച്ച് ഓർത്ത് കുറ്റബോധം തോന്നിയിട്ടില്ലയെന്നും ” എന്നെ ആരും നിർബന്ധിച്ചു അഭിനയിപ്പിക്കുന്നതല്ല എന്നും എനിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്നത് “എന്നും പിന്നീടുള്ള ചോദ്യങ്ങൾക്ക് ജോണി ആന്റണി മറുപടി പറഞ്ഞു. റിലീസ് ആവാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങളെ കുറിച്ചും ജോണി ആന്റണി സംസാരിച്ചു. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രണവ്- കല്യാണി വിവാഹത്തിനായി കാത്തിരിക്കുന്നവരിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ഇരിക്കുകയാണ് ജോണി ആന്റണിയുടെ മറുപടി.