ഓണം സദ്യ സ്പെഷ്യൽ മധുര പച്ചടി ഇങ്ങനെ തയ്യാറാക്കി നോക്കൂ; വായിൽ കൊതിയൂറും പൈനാപ്പിൾ പച്ചടി!! | Onam Sadya Special Pachadi Recipe
Sadya Pachadi, a delightful concoction that graces the vibrant tapestry of Kerala’s culinary heritage, is a symphony of tastes that dances on your palate. This traditional dish, served as an integral part of the grand ‘sadya’ feast, perfectly embodies the essence of balance, blending contrasting flavours into a harmonious medley.
About Onam Sadya Special Pachadi Recipe
Onam 2023 Sadya Special Pachadi Recipe : മലയാളികൾക്ക് സദ്യയിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവം തന്നെയാണ് പച്ചടി. പച്ചടി ഇല്ലാതെ സദ്യ പൂർണമാകില്ല എന്നറിയാമല്ലോ? പച്ചടിയിൽ മധുരം തുളുമ്പുന്ന പൈനാപ്പിൾ പച്ചടി ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പൈനാപ്പിളും മുന്തിരിയും ഒക്കെ ചേർത്ത് വായിൽ കൊതിയൂറുന്ന ഒരു പൈനാപ്പിൾ പച്ചടി ആണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മധുര പച്ചടി തയ്യാറാക്കിയാലോ?
Ingredients
- Pineapple -1 1/2cup
- Grapes-15
- Banana-1 small
- Turmeric powder-1/4tsp
- Chilli Powder-1/2tsp
- Mustard seeds-1/2tsp
- Coconut Oil-3tbsp
- Curd-8tbsp
- Dry red chilli-4
- Green chilli-2
- Grated Coconut-3/4cup
- Mustard seeds-1/2 tsp(extra)
- Cumin seeds-1/4tsp
- Sugar-2tbsp
- Curry leaves-
- Water-3/4cup
- Salt-
Learn How to Make Onam Sadya Special Pachadi Recipe
പൈനാപ്പിൾ പച്ചടി തയ്യാറാക്കാനായി ആദ്യം ഒരു പൈനാപ്പിൾ തൊലിയെല്ലാം കളഞ്ഞ് ചെറിയ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. എന്നിട്ട് ഇതൊരു കുക്കറിലേക്കിട്ട് അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത് ചെറുതീയിൽ 4 വിസിൽ വരുന്നവരെ ഒന്ന് വേവിച്ചെടുക്കുക. അടുത്തതായി ഒരു മൺകല ചട്ടിയിൽ ചെറിയ പഴം, കറിവേപ്പില, കുറച്ച് ചൂടുവെള്ളം എന്നിവയും കുക്കറിൽ വേവിച്ചെടുത്ത പൈനാപ്പിൾ കൂടി ചേർത്ത് ഒരു 5 മിനിറ്റ് വേവിക്കുക.
ഇനി നമുക്ക് ഇതിലേക്കാവശ്യമായിട്ടുള്ള തേങ്ങയുടെ അരപ്പ് തയ്യാറാക്കാം. അതിനായി തേങ്ങ , ചെറിയ ജീരകം, പച്ചമുളക്, കടുക് തൈര് എന്നിവ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. എന്നിട്ട് ഇത് വേവിച്ച് വച്ച പച്ചടിക്കൂട്ടിലേക്ക് ചേർക്കുക. ഒരു 15 കറുത്ത മുന്തിരിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു മിക്സിയിൽ തൈര് ഒഴിച്ച് പതിയെ വിപ്പ് ചെയ്തെടുക്കുക. എന്നിട്ട് പച്ചടിയിലേക്ക് പഞ്ചസാരയും ഇപ്പോൾ വിപ്പ് ചെയ്ത തൈരും കൂടി ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Veena’s Curryworld