ഓണം സ്പെഷ്യൽ സദ്യ കൂട്ടുകറി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കടല ചേർത്ത കൂട്ടുകറി ഈസിയായി തയ്യാറാക്കാം!! | Onam Sadya Special Koottukari Recipe
Sadya Koottukari is a symphony of colors and textures that symbolize the abundance of Kerala’s agrarian landscape. As a cherished element of the Onam Sadya feast, this dish takes center stage, delighting the senses and warming the soul with its harmonious blend of vegetables, spices, and coconut.
About Onam Sadya Special Koottukari Recipe :
Onam Sadya Special Koottukari Recipe : ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് വാഴയിലയിൽ വിളമ്പിയിരിക്കുന്ന സദ്യ തന്നെ ആയിരിക്കും. എത്രയൊക്കെ നോൺ വെജിറ്റേറിയൻ ആയാലും സദ്യ കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കും. സദ്യയിലെ ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവം തന്നെയാണ് കൂട്ടുകറി. കൂട്ടുകറി ഇല്ലാതെ എന്ത് സദ്യ ലേ! ചേനയും കായയും ഒക്കെ ചേർത്ത് ഒരു കിടിലൻ കൂട്ടുകറി. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഓണം സ്പെഷ്യൽ സദ്യ കൂട്ടുകറി ആണ്. അപ്പോൾ അത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients :
Kadala – ½ cup
Raw banana – 1
Yam – small piece
Chilly powder- ¼ tsp +1/4 tsp
Turmeric powder- 2 pinches + 1/4tsp
Pepper powder – ¼ tsp
Cumin seeds – ¼ tsp
Urid Daal – ¼ tsp
Grated Coconut – 5 tbsp + 15 tbsp
Coconut oil
Jaggery – 1 block
Mustard seeds
Whole dried chillies – 4
Curry leaves
Water – ½ cup + ½ cup + ¼ cup
Salt
Learn How to Make Onam Sadya Special Koottukari Recipe :
നമ്മൾ ഇവിടെ കടല ചേർത്ത തൃശ്ശൂർ സദ്യ സ്റ്റൈലിൽ ഒരു കൂട്ടുകറി ആണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം കടല വെള്ളത്തിൽ കുതിർത്തി കഴുകി എടുക്കുക. തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തി എടുക്കുന്നതാണ് നല്ലത്. 1/ 2 ഗ്ലാസ് കടലായാണ് ഇവിടെ എടുത്തിരിക്കുന്നത്. അടുത്തതായി പച്ചക്കയായും ചേനയും തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിനു ശേഷം കുക്കറിൽ കടലയിട്ട് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
അടുത്തതായി നുറുക്കി വെച്ചിരിക്കുന്ന പച്ചക്കയായും ചേനയും വേവിച്ചെടുക്കുക. വേവിക്കുമ്പോൾ അതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചിരകിയെടുത്ത തേങ്ങ മിക്സിയിൽ അരച്ചെടുക്കുക.ജീരകവും വെള്ളവും ചേർത്ത് വേണം തേങ്ങ അരച്ചെടുക്കുവാൻ. ബാക്കി റെസിപ്പിയെ കുറിച്ച് വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : Veena’s Curryworld
Summary :
Prepare Trissur-style Sadhya Kootukari for Onam. Soak black beans, cook with spices. Cut yam and plantain, cook. Grind coconut with cumin. Mix beans, veggies, and coconut, add jaggery. Fry coconut, add mustard, urad dal, red chilies, and curry leaves. Mix with beans and coconut. Add pepper, salt. Serve with Onam feast dishes. Enjoy the flavorful dish!