Onam Sadhya Special Payasam Recipe

പായസം ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ! പാലട തോറ്റുപോകും രുചിയിൽ ഒരു സ്പെഷ്യൽ പായസം!! | Onam Sadhya Special Payasam Recipe

Onam Sadhya Special Payasam Recipe. Payasam, a quintessential Indian dessert, holds a special place in celebrations and festive occasions. This time-honored sweet treat, also known as kheer, is a luxurious rice pudding infused with the fragrant warmth of cardamom and embellished with a generous sprinkle of nuts. This recipe captures the essence of traditional payasam, delivering a velvety and aromatic indulgence that will leave you craving for more.

About Onam Sadhya Special Payasam Recipe

Onam Sadhya Special Payasam Recipe : എല്ലാ കാലത്തും സദ്യയിൽ ഒരു പടി മുകളിൽ നിൽക്കുന്നത് പായസം ആണല്ലേ. ഓരോ പായസത്തിനും അതിന്റെതായ രുചിയും മണവും ഉണ്ട്. സദ്യ കഴിച്ച് അവസാനം പായസത്തിന്റെ മധുരം കൂടെ നാവിൽ എത്തിയാലെ അത് പൂർണമാകൂ. ഈ ഓണക്കാലത്ത് പായസത്തിന്റെ രുചി ആസ്വദിക്കാം ഇനി വേറിട്ട രീതിയിൽ. വ്യത്യസ്തമായ രുചിയിൽ പായസം തയ്യാറാക്കുന്ന വിധം നോക്കാം.

Ingredients

  • ചെമ്പ പച്ചരി – കാൽ കപ്പ്
  • കാരറ്റ് – 3
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • ചൂട് വെള്ളം – 3 കപ്പ്
  • പാൽ – ഒരു ലിറ്റർ
  • പഞ്ചസാര – മുക്കാൽ കപ്പ്
  • ഏലയ്ക്ക പൊടിച്ചത്
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
Onam Sadhya Special Payasam Recipe
Onam Sadhya Special Payasam Recipe

Learn How to Make Onam Sadhya Special Payasam Recipe

ആദ്യം ചെമ്പ പച്ചരി അത് കിട്ടിയില്ലെങ്കിൽ സാധ പച്ചരി മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് എടുക്കുക. ശേഷം നല്ലവണ്ണം കഴുകി എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം അതിൽ ആവശ്യത്തിനു നെയ്യ് ഒഴിക്കുക. നെയ്യ് ഒന്ന് ചൂടായി വരുമ്പോൾ കാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കുക. ചെറു തീയിൽ നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് വെള്ളം ഒഴിക്കുക. ഇതിലേക്ക് അരി ഇടുക. അരി പകുതി വേവിച്ച ശേഷം പാൽ ഒഴിക്കുക.

നന്നായി ഇളക്കി യോജിപ്പിക്കുക. മുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. നന്നായി ഇളക്കി കൊടുക്കുക. പഞ്ചസാരയിലും പാലിലും കിടന്ന് കാരറ്റും പച്ചരിയും നന്നായി വേവണം. വെളളം കുറച്ച് വറ്റി കുറുകി വരണം. കുറച്ച് ഏലയ്ക്ക പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത ശേഷം ചേർക്കാം. സദ്യയ്ക്ക് ഒപ്പം കഴിക്കാൻ അടിപൊളി ടേസ്റ്റിൽ പായസം റെഡി! Video Credit : Sheeba’s Recipes

Read Also : എന്താ രുചി! വെറും 5 മിനുട്ടിൽ നല്ല സോഫ്റ്റായ പെർഫെക്ട് ഉണ്ണിയപ്പം റെഡി; പഴമ രുചിയിൽ തനി നാടൻ ഉണ്ണിയപ്പം!! | Instant Unniyappam Recipe

അമൃതം പൊടി കൊണ്ട് രുചിയൂറും ലഡ്ഡു! ഇതിന്റെ രുചി അറിഞ്ഞാൽ അമൃതം പൊടി ഇനി ആരും കളയില്ല!! | Amrutham Podi Ladoo Recipe