Naseer Sankranthy Home Tour Viral Video

ഇത് നസീർക്കയുടെ സ്വർഗം! 2.5 സെന്റിൽ 3 നിലയുള്ള കോടികൾ ഇല്ലാത്ത നസീർക്കയുടെ ആഡംബര വീട്!! [വീഡിയോ] | Naseer Sankranthy Home Tour Viral Video

Naseer Sankranthy Home Tour Viral Video

Naseer Sankranthy Home Tour Viral Video : തന്റേതായ അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ യൂട്യൂബറാണ് കാർത്തിക് സൂര്യ. വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് കാർത്തിക് സൂര്യ. യൂട്യൂബിന് പുറമേ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “ഒരു ചിരി ഇരുചിരി ബംബർ ചിരി” എന്ന പരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ തിളങ്ങാനും കാർത്തിക്ക് സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.യുവാക്കൾക്കിടയിൽ തരംഗമായിരുന്ന കാർത്തിക് സൂര്യയെ പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ പരിപാടിയിൽ അവതാരകനായതിന് ശേഷമാണ്. ഈ കഴിഞ്ഞ ഓണദിവസം കാർത്തിക് സൂര്യ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ സംസാര വിഷയം. ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ ജഡ്ജസിൽ ഒരാളും തന്റെ ജേഷ്ട സഹോദരനായും കാണുന്ന നസീർ സംക്രാന്തിയുടെ വീട്ടിലേക്ക് സന്ദർശനം നടത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ.

കോട്ടയത്തുള്ള നസീർ സംക്രാന്തിയുടെ വീട്ടിലേക്ക് തിരുവനന്തപുരത്തു നിന്ന് കാറോടിച്ചാണ് കാർത്തിക് എത്തിയത്. ഇരുവരുടെയും തമാശകളും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന “2.5 സെന്റിൽ കോടികൾ ആവാത്ത ഇക്കയുടെ വീട്” എന്ന വിഡിയോ ഇതിനോടകം തന്നെ ഒരുപാട് പേർ കണ്ടു കഴിഞ്ഞു. നസീർ സംക്രാന്തി ചിരിച്ചുകൊണ്ട് കാർത്തിക്കിനെ വരവേൽകുന്നതോടൊപ്പം നസീറിന്റെ ഉമ്മ, ഭാര്യ, മക്കൾ എല്ലാവരും സ്വന്തം വീട്ടുകാരനെ പോലെയാണ് കാർത്തിക്കിനെ സ്വീകരിക്കുന്നത്.പ്രേക്ഷകർക്കായി ഒരു ഹോം ടൂർ തന്നെ കാർത്തിക് സൂര്യ നടത്തിയിട്ടുണ്ട്. അധികം വൈകാതെ ഇൻകം ടാക്സ് നസീർക്കായെ തേടി വരും എന്ന് തമാശ പറഞ്ഞു കൊണ്ടാണ് കാർത്തിക് വീട്ടിലേക്ക് കയറുന്നത്. മൂന്ന് നിലകളിലായി കെട്ടിപ്പടുത്തിയ വീട്ടിൽ ഏറ്റവും മുകളിലത്തെ നിലയിൽ തയ്യാറാക്കിയിട്ടുള്ള ഹോം തിയറ്റർ ആണ് വീഡിയോയിലെ പ്രധാന ആകർഷണം. അതിനോട് ചേർന്ന് തന്നെ ഒരു ബെഡ്റൂം കാണാം. “ഹോം തിയറ്റർ ഉണ്ടാക്കി വെച്ചിട്ട് അവിടെയിരുന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കാണുന്നു.

Naseer Sankranthy Home Tour Viral Video
Naseer Sankranthy Home Tour Viral Video

സിനിമ കാണാൻ ഉറങ്ങുക സിനിമ കാണാ ഉറങ്ങുക ” ഇത് കിടിലൻ സെറ്റപ്പ് തന്നെ ഇക്ക എന്നാണ് കാർത്തിക് വീഡിയോയിൽ പറയുന്നത്. തന്റെ വീടുപണി നടക്കുന്നുണ്ട് എന്നും അവിടെയും ഇതുപോലെ ഒരു ഹോം തിയേറ്റർ ഉണ്ടാക്കണമെന്നും കാർത്തിക് സൂര്യ വീഡിയോയിൽ പറയുന്നുണ്ട്. വീടിന്റെ പിൻഭാഗത്തായി വിശാലമായി പരന്നു കിടക്കുന്ന പാടവും അവിടെ രാജേഷ് എന്നു വിളിപ്പേരുള്ള ഒരു ഉടുമ്പിനെയുമെല്ലാം നസീർ കാർത്തിക്കിന് കാണിച്ചു കൊടുക്കുന്നുണ്ട്.പത്തിരി, തേങ്ങാപ്പാൽ, കോട്ടയം സ്പെഷ്യൽ ബീഫ്, ചിക്കൻ കറി, ചക്കക്കുരു മാങ്ങാ കറി, മത്തിക്കറി തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണമാണ് നസീർ സംക്രാന്തി കാർത്തിക്കിനായി ഒരുക്കിയത്. ഇതെല്ലാം തയ്യാറാക്കിയതോ കാർത്തിക്കിന്റെ സ്വന്തം നസീർ ക്കായും. “നസീർക്കാ സ്പെഷ്യൽ” പൊതിഞ്ഞു കൊണ്ടുപോകാനും കാർത്തിക് മറന്നില്ല. വീഡിയോ കാണുമ്പോൾ കാർത്തിക്കിനൊപ്പം തന്നെ കാണുന്ന ഓരോ പ്രേക്ഷകനും കൊതി തോന്നി പോവും. വീഡിയോയുടെ കമന്റ് ബോക്സിലും അത് നിറഞ്ഞു നിൽക്കുന്നുണ്ട്.

തന്റെ വീടുപണി കഴിഞ്ഞു പാലുകാച്ചലിന് എല്ലാവരും വരണം എന്ന് പറഞ്ഞാണ് കാർത്തിക് സൂര്യ നസീർ സംക്രാന്തിയുടെ വീട്ടിൽ നിന്നിറങ്ങുന്നത്. എന്തായാലും പ്രേക്ഷകർ പ്രതീക്ഷിക്കാതെ നടത്തിയ സന്ദർശനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. യാത്രയിലുടനീളം കണ്ടുമുട്ടിയ തന്റെ ആരാധകരോടും സംസാരിക്കാൻ കാർത്തിക് സൂര്യ മറന്നില്ല. ഈ സ്നേഹമാണ് കാർത്തിക്കിനെ പ്രിയപ്പെട്ടവനാക്കുന്നതെന്ന് വീഡിയോ കണ്ട ഒരുപാടുപേർ പറയുന്നുണ്ട്. ഇനി അടുത്ത വീഡിയോയിൽ കാർത്തിക് സൂര്യ എന്ത് സർപ്രൈസാണ് ഒരുക്കിയിട്ടുള്ളത് എന്ന കാത്തിരിപ്പിലാണ് ആരാധകർ.