Mounaragam Today Episode 05 March 2024 Video Viral

കിരൺ ഇത് എങ്ങനെ സഹിക്കും; ഒന്നാകും മുമ്പേ കല്യാണിയെ ഞെട്ടിച്ച് രൂപയുടെ ആ ദുരന്ത വാർത്ത; സ്വന്തം ചോര,യോട് തന്നെ രാഹുലിന്റെ ക്രൂ,രത!! | Mounaragam Today Episode 05 March 2024 Video Viral

Mounaragam Today Episode 05 March 2024 Video Viral

Mounaragam Today Episode 05 March 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിടപ്പിലായ രാഹുലിനെ കാണാൻ കിരണും കല്യാണിയും വരികയാണ്. തിരിച്ചു പോകുമ്പോൾ, സരയുവിനോട് നീ നമ്മുടെ വീട്ടിൽ കയറി കളിച്ചതു പോലെ, ഞങ്ങളും കളിക്കാൻ ഇടവരുത്തരുതെന്നും, നിൻ്റെ അച്ഛന് ലഭിച്ചത് അതിൻ്റെ ഒരു ചെറിയ ഡോസ് മാത്രമാണെന്ന് പറയുകയാണ് .ഇതൊക്കെ കേട്ട മനോഹർ ഒന്നും പറയുന്നില്ല.

അവർ പോയ ശേഷം എന്നെ ഇത്രയൊക്കെ അവർ പറഞ്ഞിട്ടും എൻ്റെ മനുവേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോൾ, അങ്ങനെ അവരോട് ഞാൻ എന്തിനാണ് പറയുന്നതെന്നും, ഞാൻ ഗാന്ധിജിയുടെ അഹിംസയ്ക്ക് കൂട്ടായി നിൽക്കുന്നയാളാണെന്നും പറയുകയാണ്. എൻ്റെ മനുവേട്ടൻ ഇത്ര പാവമായിപ്പോയല്ലോ എന്ന് പറയുകയാണ് സരയു. പിന്നീട് കാണുന്നത് കല്യാണിയും കിരണും അമ്പലത്തിൽ പോവുന്നതാണ്. അവിടെ രൂപയെയും ചന്ദ്രസേനനെയും കാണുകയാണ്. ഇത് കണ്ട കിരൺ നീ വീട്ടിൽ പോയി അമ്മ അമ്പലത്തിൽ പോയിരുന്നോ എന്നും, മറ്റും ചോദിക്കണമെന്ന് പറഞ്ഞ് കല്യാണിയെ രൂപയുടെ വീട്ടിലേക്ക് അയക്കുന്നതാണ്. അവിടെ എത്തിയ ശേഷം കല്യാണി രൂപയോട് രാഹുലിനെ കാണാൻ പോയ കാര്യമൊക്കെ പറയുകയാണ്.

ഇനി അയാൾ കുറച്ച് കാലം എഴുന്നേൽക്കില്ലെന്ന് പറയുകയാണ്. പിന്നെ അച്ഛന് മെസേജ് അയക്കുന്നതൊക്കെ നിർത്തിയോ എന്ന് ചോദിക്കുകയാണ്. സൈബർ സെല്ലിലോ മറ്റോ കൊടുത്ത് കണ്ടു പിടിച്ചാലോ എന്ന് ഭയന്ന് ഞാൻ അതൊക്കെ നിർത്തി എന്ന് പറയുകയാണ് രൂപ. അമ്മയും അച്ഛനും കാണാറേയില്ലേ എന്ന് ച്ചോദിക്കുകയാണ്. ഇല്ല മോളേ, എന്ന് പറയുകയാണ് രൂപ. അമ്മ ഇന്ന് അമ്പലത്തിൽ പോയപ്പോൾ അച്ഛനും വന്നില്ലേ എന്ന് പറയുകയാണ്. ഞാൻ കണ്ടില്ലെന്നും, ഞാൻ വരുന്ന സമയം നോക്കി അദ്ദേഹം അവിടെ എത്താറുണ്ടെന്ന് പറയുകയാണ് രൂപ. കള്ളി അമ്മ എന്ന് മനസിൽ പറഞ്ഞ് കല്യാണി പോവുകയാണ്. വീട്ടിലെത്തിയപ്പോൾ കിരണിനോട് അമ്മ ഒന്നും സമ്മതിക്കില്ലെന്ന് പറയുകയാണ് കല്യാണി.

അച്ഛനും അമ്മയും വെറും 7 വർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചതെന്നും, അമ്മ വലിച്ചെറിഞ്ഞതാലി അച്ഛനിപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും, നമുക്ക് ഇനി അവരെ പിന്തുടർന്ന് അവർ ഒരുമിച്ചോയെന്ന് കണ്ടെത്തണമെന്ന് പറയുകയാണ് കല്യാണിയും കിരണും. പിന്നീട് കാണുന്നത് പ്രകാശനും മൂങ്ങയും സംസാരിക്കുന്നതാണ്. പ്രേതശല്യത്തിന് ഒരു കുറവുമില്ലെന്നും, എന്നാൽ ആ ശരണ്യ തന്നെ നമ്മളെ ശല്യം ചെയ്യുന്നതാണോ എന്നെനിക്ക് സംശയമുണ്ടെന്ന് പറയുകയാണ് പ്രകാശൻ. നമ്മളെ ബുദ്ധിമുട്ടിക്കാൻ ചന്ദ്രസേനനോ, കിരണോ ഒരുക്കിയതാണോ ഇവൾ എന്നും എനിക്ക് സംശയമുണ്ടെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.