Lakshmi Nakshathra Gifted The Smell Of Kollam Sudhi
Lakshmi Nakshathra Gifted The Smell Of Kollam Sudhi : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധിയെ മലയാളികൾ മറന്നുകാണില്ല. ഒന്നര വർഷങ്ങൾക്കു മുൻപ് അ പ ക ട ത്തിൽ മ ര ണ പ്പെട്ട സുധിയുടെ മണം ഒരു പെർഫ്യൂം ആക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ദുബായിലെ പ്രശസ്ത പെർഫ്യൂമറായ യൂസഫ് ഭായിയുടെ അടുത്താണ് ലക്ഷ്മി എത്തിയത്.നാളുകൾ കൊണ്ട് ഫോണുകളിലൂടെ സംസാരിച്ചെങ്കിലും ഇത് ആദ്യമായാണ് ലക്ഷ്മി ഡോക്ടർ യൂസഫ് ഭായിയെ നേരിട്ട് കാണുന്നത്. യൂസഫ് ഭായിയുടെ പെർഫ്യൂം ഷോപ്പിൽ നേരിട്ട് എത്തിയാണ് ലക്ഷ്മി സുധിയുടെ മണം അദ്ദേഹത്തിന് കൈമാറിയത്.
രേണുവിനെപ്പോലെ തന്റെ പ്രിയപ്പെട്ടവരുടെ മണം ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്കുള്ള പ്രചോദനം കൂടിയാകട്ടെ ഈ വീഡിയോ എന്ന് ലക്ഷ്മി ഉടനീളം പറയുന്നുണ്ട്.സുധിയുടെ മണം അനുഭവിച്ചപ്പോൾ നിറകണ്ണുകളോടെയാണ് യൂസഫ് നിൽക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മണം അനുഭവിക്കാനുള്ള ഇട വരുന്നതെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് പെർഫ്യൂം ഉണ്ടാക്കുകയും അത് ആസ്വദിച്ച ലക്ഷ്മിയും യൂസഫലിയും കരയുന്നതും വീഡിയോയിൽ കാണാം.
സുധിയുടെ മണം പെർഫ്യൂം ബോട്ടിലിൽ ആക്കിയ ശേഷം രേണുവിനെ വിളിച്ച് സന്തോഷം അറിയിച്ചപ്പോൾ ഫോണിലൂടെയുള്ള രേണുവിന്റെ കരച്ചിലും വീഡിയോയിൽ കാണാൻ സാധിക്കുന്നു.നിരവധിപേർക്ക് ഇത്തരത്തിൽ മണങ്ങൾ ചെയ്തു കൊടുത്ത യൂസഫ് ഇതൊരു ആതുരസേവനമായാണ് ചെയ്യുന്നതെന്നും ഇത് ഒരിക്കലും ഒരു പ്രമോഷൻ അല്ലെന്നും ലക്ഷ്മിയും അദ്ദേഹവും പറയുന്നു. പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് വ്യൂവേഴ്സ് ആണ് വീഡിയോയ്ക്ക് ഉണ്ടായത്.
വീഡിയോയുടെ താഴെ ഉടനീളം ലക്ഷ്മിയെ അനുമോദിച്ചുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്. രേണുവിനെയും കുടുംബത്തെയും സുധിയേയും എന്നും ചേർത്തുനിർത്തുന്നതിന് ലക്ഷ്മിയോട് ഒരു നൂറു നന്ദിയാണ് ആരാധകർക്ക് പറയാനുള്ളത്. ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതിന് ലക്ഷ്മിക്ക് എന്ന് ഐശ്വര്യവും പുണ്യവും ലഭിക്കട്ടെ എന്നും ദൈവം കാക്കട്ടെ എന്നുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
Include caption
By using this embed, you agree to Instagram’s API Terms of Use.
Alappad Stebin
I am Stebin Alappad, a seasoned entertainment content writer with an impressive five-year track record in crafting engaging and captivating content for the entertainment industry. I am a unique ability to dissect complex topics, break down intricate plots, and translate the essence of entertainment into words that captivate readers. Whether it's writing in-depth reviews, intriguing articles, or engaging social media posts, My words have a way of bringing entertainment to life. My writing style is characterised by its versatility. I can effortlessly switch from informative pieces that delve into the intricacies of the entertainment industry to light-hearted content that entertains and informs simultaneously. My journey as an entertainment content writer is a testament to his dedication, creativity, and unwavering passion for all things entertainment.