അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ! ഇനി കറുമുറെ തിന്നാൻ രുചിയൂറും അച്ചപ്പം എളുപ്പം ഉണ്ടാക്കാം! | Kerala Traditional Style Achappam Recipe
Kerala Traditional Style Achappam Recipe
About Kerala Traditional Style Achappam Recipe
Kerala Traditional Style Achappam Recipe : അരിപ്പൊടി ഉണ്ടോ ഇനി അച്ചപ്പം തയ്യാർ. കടയിൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റിൽ അതിനെക്കാളും ഗുണമേന്മയുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സാധനങ്ങൾ വച്ച് നമുക്ക് ഉണ്ടാക്കിയെടുക്കാം. എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ചായയ്ക്കും മറ്റും തിന്നാം. തുടക്കകാർക്ക് മുതൽ എല്ലാവർക്കും ഈ റെസിപ്പി ഉണ്ടാക്കിയെടുക്കാം.
Ingredients
- പൊടിച്ച അരി – 2കപ്പ്
- തേങ്ങാപ്പാൽ – 1 കപ്പ്
- മുട്ട – 2
- പഞ്ചസാര – 10 സ്പൂൺ
- എള്ള്
Learn How to Make Kerala Traditional Style Achappam Recipe
ആദ്യം ഒരു കുഴിയുള്ള പാത്രം എടുത്ത് അതിലേക്ക് രണ്ട് മുട്ട ഇടുക. ശേഷം അതിലേക്ക് 10 ടീസ്പൂൺ പഞ്ചസാര ഇട്ട് ഒരു വിസ്കോ അതല്ലെങ്കിൽ ബീറ്ററോ വെച്ച് നല്ലപോലെ അടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ചു വെച്ചിട്ടുള്ള അരി കുറച്ചു കുറച്ച് ആയിട്ട് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ എടുത്തത് ചേർത്തു നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ആവശ്യത്തിന് അനുസരിച്ച് കുറച്ചു ചൂടുവെള്ളവും ഉപ്പും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ഇത് ഇളക്കിയെടുക്കാവുന്നതാണ്.
ഇനി ഇതിലേക്ക് എള്ള് ചേർക്കുക. ശേഷം പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ പഞ്ചസാര പൊടിച്ചത് മാത്രം ചേർത്ത് നല്ല രീതിയിൽ എടുക്കുക. നമ്മുടെ അച്ചപ്പത്തിന്റെ ബാറ്ററി ഇവിടെ തയ്യാറായി. ഇതൊരു അടപ്പുള്ള പാത്രത്തിൽ വച്ച് കുറച്ചു സമയം റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് പൊരിക്കാൻ വേണ്ടിയിട്ടുള്ള എണ്ണ ഒഴിച്ച് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. അതിനോടൊപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും എണ്ണയിൽ തന്നെ വെച്ച് ചൂടാക്കുക.
എന്നാൽ മാത്രമേ അച്ചപ്പം ഉണ്ടാക്കുമ്പോൾ എണ്ണയിൽ പെട്ടെന്ന് അച്ചപ്പം വീഴത്തുള്ളു. ഇനി നേരത്തെ എടുത്തു വെച്ച ആ ബാറ്റർ നല്ല രീതിയിൽ ഒന്ന് ഇളക്കി അതിലേക്ക് ചൂടായ അച്ചപ്പത്തിന്റെ അച്ച് മുക്കി എണ്ണയിലേക്ക് വയ്ക്കുക. ഈ രീതിയിൽ ചെയ്യുമ്പോൾ നല്ല സൂപ്പർ ആയിട്ടുള്ള അടിപൊളി അച്ചപ്പം തയ്യാറായിട്ട് കിട്ടും. നല്ല ക്രിസ്പി ആയിട്ട് നല്ല രുചിയുള്ള കടയിൽ നിന്നും വാങ്ങുന്ന അതേ ടേസ്റ്റ് ഉള്ള അച്ചപ്പം തയ്യാർ. Kerala Traditional Style Achappam Recipe Video Credit : Sheeba’s Recipes