Kerala Style Special Chicken Curry Recipe

ഒരേ ഒരു തവണ കോഴി കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ! കഴിച്ചുകൊണ്ടേ ഇരിക്കും ഈ നാടൻ കോഴി കറി!! | Kerala Style Special Chicken Curry Recipe

Kerala Style Special Chicken Curry Recipe. In the realm of culinary creations, few dishes possess the timeless allure and universal appeal of a well-made Chicken Curry. This iconic dish has earned its place as a cornerstone of many cuisines, celebrated for its ability to transform tender chicken into a symphony of rich and aromatic flavors.

About Kerala Style Special Chicken Curry Recipe

Kerala Style Special Chicken Curry Recipe : ഇന്ത്യയിൽ വർഷങ്ങളായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് ചിക്കൻ കറി. പല നാടുകളിൽ പല ടേസ്റ്റിൽ ഇത് ഉണ്ടാക്കുന്നു. വിവിധ മസാലകൾ, ഉള്ളി, തക്കാളി കൂടെ ചിക്കനും ചേർത്താണ് ഉണ്ടാക്കുന്നത്. ഇന്ന് നമുക്ക് നാടൻ രുചിയിൽ ഒരു അടിപൊളി ചിക്കൻ കറി ഉണ്ടാക്കിയാലോ?

Ingredients

  • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 10 എണ്ണം
  • ഇഞ്ചി – ഒരു വലിയ കഷണം
  • സവാള – 4 എണ്ണം
  • കറിവേപ്പില ആവശ്യത്തിന്
  • പച്ചമുളക് – 3 എണ്ണം
  • ചെറിയുഉള്ളി – 15 എണ്ണം
  • കുരുമുളകുപൊടി – 1ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • ഗരംമസാല – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
  • തക്കാളി – 2 ഏണ്ണം
  • ചിക്കൻ – 1 കിലോ
  • തേങ്ങ കൊത്ത് ആവശ്യത്തിനു
Kerala Style Special Chicken Curry Recipe
Kerala Style Special Chicken Curry Recipe

Learn How to Make Kerala Style Special Chicken Curry Recipe

ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചശേഷം ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക. നന്നായി വഴറ്റുക. സവാള കനം കുറച്ച് അരിഞ്ഞത് ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി ഇളക്കുക. കുറച്ച് കറിവേപ്പില ചേർക്കുക. പച്ചമുളക് നീളത്തിൽ കീറിയത് ചേർക്കുക. ചെറിയ ഉള്ളി കൂടെ ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുരുമുളകുപൊടി ഇട്ട ശേഷം നന്നായി വഴറ്റുക.

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല ഇവ ചേർത്ത ശേഷം നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. ഇനി ഇത് അടച്ച് വെച്ച് വേവിക്കുക. ഇത് നല്ലവണ്ണം വെന്തശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് റെസ്റ്റിൽ വെച്ച ചിക്കൻ ചേർക്കുക. നന്നായി ഇളക്കുക. അടച്ച് വെച്ച് വേവിക്കുക. കുറച്ച് ചൂട് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് തേങ്ങ കൊത്ത് ചേർക്കുക. നന്നായി ഇളക്കുക. നല്ല ടേസ്റ്റിയായ ചിക്കൻ കറി തയ്യാർ!! Video Credit : Nimshas Kitchen

Read Also : കിടുകാച്ചി ഒഴിച്ചു കറി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും! വെറും 10 മിനിറ്റിൽ ഒരു സിംപിൾ ഒഴിച്ചു കൂട്ടാൻ!! | Special Ozhichu Curry Recipe

ദോശക്ക് ഇനി ഉഴുന്ന് വേണ്ട! ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ; 5 മിനുട്ടിൽ നല്ല സോഫ്റ്റ് ദോശ റെഡി!! | Special Mung Bean Dosa Recipe