Ganesh Kumar To Build Home For Shivaganga

അമ്മയില്ലാത്ത ശിവഗംഗയ്ക്ക് അച്ഛനായി ഗണേഷ് കുമാർ!! ഇതാണ് ജന നേതാവെന്ന് മലയാളികൾ!!

Ganesh Kumar To Build Home For Shivaganga

Ganesh Kumar To Build Home For Shivaganga

തന്റെ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ ഭേദമന്യേ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത നേതാവാണ് ഗണേഷ് കുമാർ എംഎൽഎ . കാലങ്ങളായി മലയാള സിനിമയിൽ അദ്ദേഹം സജീവമാണ്. ജനപ്രതിനിധി എന്ന നിലയിൽ എന്നും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രവർത്തിയാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിട്ടുള്ളത്.

അമ്മയില്ലാത്ത ശിവഗംഗ എന്ന കുഞ്ഞിന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയിരിക്കുകയാണ് എംഎൽഎ.പത്തനാപുരം പിറവന്തൂർ കരിമ്പാരൂരിലെ തകർന്ന വീട്ടിൽ താമസിക്കുന്ന പതിനൊന്നു കാരിയായ ശിവഗംഗയുടെ വീട് എന്ന സ്വപ്നത്തിന് എംഎൽഎ ഗണേഷ് കുമാർ തറക്കല്ലിടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.”മോളുടെ ആഗ്രഹം സാധിച്ചില്ലേ..വീടുപണി തുടങ്ങുവാ..” എന്നു പറഞ്ഞു കുഞ്ഞിനെ ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹിയായ ഗണേഷ് കുമാർ എംഎൽഎ യേ വീഡിയോയിൽ കാണാം. ശിവഗംഗയുടെ വീടിന്റെ ദുരവസ്ഥയെ കുറിച്ച് ആദ്യം അറിഞ്ഞത് കുഞ്ഞിന്റെ അധ്യാപികയായിരുന്നു. തുടർന്ന് അതിനായി പ്രവർത്തിച്ച അധ്യാപകരുടെ ശ്രമങ്ങൾ ഒടുവിൽ പത്തനാപുരം

Ganesh Kumar To Build Home For Shivaganga
Ganesh Kumar To Build Home For Shivaganga

Ganesh Kumar To Build Home

എംഎൽഎ ഗണേഷ് കുമാറിന്റെ കാതിലും എത്തുകയായിരുന്നു.അകാലത്തിൽ അമ്മയെ നഷ്ടമായ ശിവഗംഗയുടെ അച്ഛൻ ബിനു ക്യാൻസർ രോഗി യാണ്. മുത്തശ്ശി മുത്തശ്ശന്മാരുടെ സംരക്ഷണ യിലാണ് കുഞ്ഞു ഗംഗ കഴിയുന്നത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് കുഞ്ഞിന്റെ വീട് എന്ന സ്വപ്നത്തിന് കൂട്ടുനിന്നു .”നാളെ മറ്റുള്ളവർ അവകാശം പറഞ്ഞു കുഞ്ഞിനെ ശല്യം ചെയ്യരുത്.അതുകൊണ്ട് കുഞ്ഞിന്റെ പേരിൽ തന്നെ വീട് വയ്ക്കണമെന്നും കുഞ്ഞു സേഫ് ആവണം.. കാരണം കുഞ്ഞിന് വേണ്ടിയാണല്ലോ ഇത് ഉണ്ടാക്കുന്നത്’ എന്നും ഗണേഷ് കുമാർ പറയുന്നുണ്ട്.ഭാവിയിൽ ആരാവണമെന്ന് ചോദിച്ചപ്പോൾ ബിഎസ്‌സി നേഴ്സിങ് പഠിക്കണമെന്നും അതായിരുന്നു അമ്മയുടെയും ആഗ്രഹം എന്നായിരുന്നു ശിവഗംഗ പറഞ്ഞത്.

കുഞ്ഞിന്റെ പഠനത്തിനും ഭാവിക്കും വേണ്ട എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് എംഎൽഎ വാക്കു നൽകുന്നുണ്ട്.ഇടയിൽ പാട്ടുപാടുമോ എന്ന് എംഎൽഎ ചോദിച്ചപ്പോൾ ഉരുളക്കി ഉപ്പേരി പോലെ ‘എനിക്ക് പാട്ട് ഇഷ്ടമല്ലെന്ന് ‘കുഞ്ഞ് പറഞ്ഞത് കേട്ട് കൂടി നിന്നവരെല്ലാം ചിരിക്കുന്നുണ്ട്. വാഗ്ദാനങ്ങൾ നൽകുന്നത് ഗണേഷ് കുമാർ എംഎൽഎ ആയതുകൊണ്ട് തന്നെ അത് തീർച്ചയായും നടപ്പാക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ടെന്നാണ് വീഡിയോയുടെ കമന്റിൽ മലയാളികൾ പറയുന്നത്.എന്നും ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള ഗണേഷ് കുമാർ എന്ന മനുഷ്യസ്നേഹിയായ എംഎൽഎ യെ രാഷ്ട്രീയം മറന്ന് കയ്യടിക്കുകയാണ് പ്രേക്ഷകർ. Ganesh Kumar To Build Home For Shivaganga