Find Vegetarian Recipes Veg Biriyani In Cooker

രുചിയൂറും വെജിറ്റബിൾ ബിരിയാണി! 10 മിനുട്ട് കൊണ്ട് പ്രഷർ കുക്കറിൽ അടിപൊളി വെജിറ്റബിൾ ബിരിയാണി! | Find Vegetarian Recipes Veg Biriyani In Cooker

Find Vegetarian Recipes Veg Biriyani In Cooker

About Veg Biriyani In Cooker

Find Vegetarian Recipes Veg Biriyani In Cooker : പ്രഷർ കുക്കർ വച്ച് വളരെ എളുപ്പത്തിൽ തന്നെ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയെടുക്കുന്ന റെസിപ്പിയാണ്. കയ്യിലുള്ള ഏത് പച്ചക്കറികൾ ആയാലും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് മുതൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. വെജിറ്റബിൾ ആയതിനാൽ തന്നെ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന രീതിയിൽ ടേസ്റ്റ് ആയിട്ടുള്ള ഒരു ബിരിയാണി തയ്യാറാക്കി എടുക്കാം.

Ingredients

  1. കാരറ്റ് – 2
  2. ക്യാപ്സിക്കം – 1
  3. ബീൻസ്
  4. ഗ്രീൻപീസ്
  5. ബസുമതി റൈസ്
Find Vegetarian Recipes Veg Biriyani In Cooker
Find Vegetarian Recipes Veg Biriyani In Cooker

Learn How to Make Veg Biriyani In Cooker

ബിരിയാണി തയ്യാറാക്കാനായി വസുമതി റൈസ് ആണ് എടുത്തിട്ടുള്ളത്. ബസുമതി റൈസ് കഴുകി കുറച്ചു സമയത്തേക്ക് കുതിർത്തുവാൻ വേണ്ടി വെക്കുക. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ എണ്ണയും ആർ കെ ജി നല്ല പോലെ ചൂടാക്കിയെടുക്കുക. ഇനി ഇതിലേക്ക് ജീരകം, ഏലക്കായ, കറുവപ്പട്ട എന്നിവ ചേർക്കുക. ശേഷം പച്ചമുളക് ചേർത്ത് നല്ല രീതിയിൽ വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ചെറിയ സവാള മുറിച്ചത് ചേർക്കുക. സവാളയും നല്ല രീതിയിൽ വഴറ്റി എടുക്കുക.

ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി നമ്മുടെ ആവശ്യമായ പച്ചക്കറികൾ ചേർക്കാം. ഒരു കപ്പ് ചെറുതായി അരിഞ്ഞുവച്ച ക്യാരറ്റും ഫ്രോസൻ ഗ്രീൻപീസ്, ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, ബീൻസ് എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബിരിയാണി മസാല ചേർത്ത്ഇളക്കുക. ഇനി ഇതിലേക്ക് നേരത്തെ എടുത്തു വച്ച ബസുമതി അരി ചേർക്കുക. അതിനുശേഷം നല്ല രീതിയിൽ അത് റോസ്റ്റ് ചെയ്ത് എടുക്കുക.

ഇങ്ങനെ റോസ്റ്റ് ചെയ്ത് എടുക്കുകയാണെങ്കിൽ ഒട്ടുംതന്നെ ബിരിയാണി കട്ടപിടിക്കാതെ കിട്ടും. ഇനി ഒരു കപ്പ് അരിക്ക് ഒന്നേകാൽ കപ്പ് എന്ന അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് അര മുറി ചെറുനാരങ്ങാ നീര് പിഴിഞ്ഞത് ചേർക്കുക. ഇനി ഇതിലേക്ക് ഉപ്പും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. കുക്കർ ഓഫ് ആക്കിയതിന് ശേഷം നല്ല രീതിയിൽ ചോറ് ഇളക്കി കൊടുക്കുക. നല്ല രുചീറും വെജിറ്റബിൾ ബിരിയാണി തയ്യാർ. Find Vegetarian Recipes Veg Biriyani In Cooker Video Credit : Sudhas Kitchen

Read Also : അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ! ഇനി കറുമുറെ തിന്നാൻ രുചിയൂറും അച്ചപ്പം എളുപ്പം ഉണ്ടാക്കാം! | Kerala Traditional Style Achappam Recipe

ഗോതമ്പു പൊടി കൊണ്ട് സോഫ്റ്റ് ഇല അട! ഇതിന്റെ രുചി അറിഞ്ഞാൽ എത്ര കഴിച്ചാലും കൊതി തീരില്ല!! | Easy Wheat Ela Ada Recipe