Easy Wheat Ela Ada Recipe

ഗോതമ്പു പൊടി കൊണ്ട് സോഫ്റ്റ് ഇല അട! ഇതിന്റെ രുചി അറിഞ്ഞാൽ എത്ര കഴിച്ചാലും കൊതി തീരില്ല!! | Easy Wheat Ela Ada Recipe

Easy Wheat Ela Ada Recipe

About Easy Wheat Ela Ada Recipe

Easy Wheat Ela Ada Recipe : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. കുട്ടികൾക്ക് ഇതൊന്നും വിശ്വസിച്ച് കൊടുക്കാൻ പറ്റില്ല. എന്നാൽ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ ഒരു അട ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം. ഈ ഒരു അട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients

  1. ഗോതമ്പ് – 2 കപ്പ്
  2. നാളികേരം – 1 എണ്ണം
  3. ശർക്കര – 5 എണ്ണം
  4. പഞ്ചസാര – 2 ടേബിൾസ്പൂൺ
  5. ഏലയ്ക്ക പൊടി – 1 ടേബിൾസ്പൂൺ
  6. ഉപ്പ് ആവശ്യത്തിന്
  7. നെയ്യ് – ഒന്നര ടേബിൾ സ്പൂൺ
  8. ജീരകം പൊടിച്ചത് – അര ടേബിൾസ്പൂൺ
Easy Wheat Ela Ada Recipe
Easy Wheat Ela Ada Recipe

Learn How to Make Easy Wheat Ela Ada Recipe

ആദ്യം ഒരു പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് ശർക്കര ഇടുക. കുറച്ച് വെളളം ഒഴിക്കുക. നന്നായി ഉരുക്കി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ച് എടുക്കുക. ഇത് വീണ്ടും തിളപ്പിച്ച് എടുക്കുക. ഒന്ന് കുറുകി പത വരണം. നാളികേരം ചിരകിയത് ചേർക്കുക. ഇതിലേക്ക് നെയ്യ് ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക. ഏലയ്ക്ക പൊടിയും ജീരകപൊടിയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.

ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഉപ്പും ചേർക്കാം. നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ഇത് വാഴയിലയിൽ പരത്തി എടുക്കുക. ഇതിൻറെ മുകളിൽ നേരത്തെ തയ്യാറാക്കിയ ഫിലിംങ്സ് നിറയ്ക്കുക. വാഴയില മടക്കി എടുക്കുക. ഇത് പോലെ എല്ലാം ചെയ്യുക. ഇത് ആവിയിൽ വേവിച്ച് എടുക്കുക. ഗോതമ്പ് അട റെഡി!! Easy Wheat Ela Ada Recipe Video Credit : Opols Curryworld

Read Also : എന്താ രുചി! പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് കല്യാണ വീട്ടിലെ ഫ്രൈഡ് റൈസ്; 10 മിനിറ്റിൽ ഫ്രൈഡ് റൈസ് റെഡി!! | Special Fried Rice Recipe

അവൽ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ അവൽ കൊണ്ട് നല്ല എരിവുള്ള പലഹാരം റെഡി!! | Crispy Aval Snack Recipe