Easy Veppilakkatti Recipe

കൊതിയൂറും വേപ്പിലക്കട്ടി! ഒരുതവണ ചമ്മന്തിപ്പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ! | Easy Veppilakkatti Recipe

Easy Veppilakkatti Recipe. Veppilakkatti, an exquisite dish from the southern Indian state of Kerala, is a culinary gem that showcases the region’s rich flavors and indigenous ingredients.

About Easy Veppilakkatti Recipe

Easy Veppilakkatti Recipe : പരമ്പരാഗതമായി ഉണ്ടാക്കി വരുന്ന ഒന്നാണ് വേപ്പില കട്ടി അല്ലെങ്കിൽ ചമ്മന്തിപൊടി. ഇഡലി, ദോശ, മരച്ചീനി, ചോറ് തുടങ്ങിയ മിക്ക ഭക്ഷണങ്ങളുടെ കൂടെ രുചിയുടെ കാര്യത്തിൽ നന്നായി ഇണങ്ങുന്ന ഒരു ആഹാരമാണ് വേപ്പില കട്ടി. ശ്രദ്ധയോടെ ഉണ്ടാക്കിയാൽ കൂടുതൽ സമയം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. ഹോസ്റ്റലിലേക്കും യാത്ര പോവുമ്പോഴും വേപ്പിലകട്ടി വലിയ ഉപകാരമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് നാവിൽ പലതരം രുചികൾ സമ്മാനിക്കുന്നു. വേപ്പില കട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Easy Veppilakkatti Recipe
Easy Veppilakkatti Recipe

Ingredients

  1. ചെറിയ തേങ്ങ – 4 കപ്പ്
  2. ഇളം ചൂടുവെളളം – 100 മിലി
  3. ചെറിയ ഉള്ളി – 15 ഗ്രാം
  4. ഇഞ്ചി – 15 ഗ്രാം
  5. വറ്റൽ മുളക് – 12 എണ്ണം
  6. കറിവേപ്പില – 3 കപ്പ്
  7. നാരകത്തിന്റെ ഇല
  8. വാളൻ പുളി
  9. കുരുമുളകു പൊടി

Learn How to Make Easy Veppilakkatti Recipe

ആദ്യം ഉരുളിയിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് ഇളം ചൂടുവെളളം ചേർത്ത് തേങ്ങ പാൽ പിഴിഞ്ഞ് മാറ്റുക. അല്ലെങ്കിൽ കുറച്ച് അരി പൊടി ചേർക്കാം. ചെറിയ ഉള്ളിയും ഇഞ്ചിയും അതിലേക്ക് ചേർക്കുക. അല്പം വറ്റൽ മുളക് ചേർക്കുക. തീ കൂട്ടി വെച്ച് നന്നായി വഴറ്റുക. തീ കുറച്ച് ഇളക്കി കൊടുക്കുക. ഇതിലേക്ക് നാരകത്തിന്റെ ഇല ചേർക്കുക.

നന്നായി വഴറ്റുക. തേങ്ങയുടെ നിറം മാറുന്ന വരെ വഴറ്റുക. കുറച്ച് കുറച്ച് ആയി വാളൻ പുളി ചേർക്കുക. ഇത് ഒരുമിച്ച് ചേർക്കരുത്. ഇത് മിക്സിലേക്ക് മാറ്റുക. ശേഷം നന്നായി പൊടിച്ച് എടുക്കുക. സാവധാനം പൊടിച്ചെടുക്കെണം. കുറച്ച് കുരുമുളകു പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. വീണ്ടും പൊടിച്ച് എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ വേപ്പിലകട്ടി തയ്യാർ. Video Credit : Home tips & Cooking by Neji

Read Also : പപ്പായ ഉണ്ടെങ്കിൽ ഒരുതവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! പച്ച പപ്പായ കൊണ്ട് മധുരമൂറും ലഡ്ഡു!! | Easy Papaya Ladoo Recipe

പച്ച കപ്പ കൊണ്ട് ഒരുതവണ ഇങ്ങനെ പുട്ട് ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ പഞ്ഞി പോലത്തെ സോഫ്റ്റ് കപ്പ പുട്ട് റെഡി! | Easy Kappa Puttu Recipe