Easy Papaya Ladoo Recipe

പപ്പായ ഉണ്ടെങ്കിൽ ഒരുതവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! പച്ച പപ്പായ കൊണ്ട് മധുരമൂറും ലഡ്ഡു!! | Easy Papaya Ladoo Recipe

Easy Papaya Ladoo Recipe. Papaya Ladoo, a delectable Indian sweet, is a delightful fusion of tropical goodness and traditional flavors.

About Easy Papaya Ladoo Recipe

Easy Papaya Ladoo Recipe : പപ്പായ എല്ലാവരുടെയും വീട്ടിൽ ഉണ്ടാവുന്ന ഒരു പഴമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണിത്. പച്ച പപ്പായ പൊതുവേ കഴിക്കാൻ മടിയുള്ളതാണ്. പപ്പായ കൊണ്ട് ഒരു മധുര പലഹാരം ഉണ്ടാക്കി നോക്കാം. പല സാധനങ്ങൾ ഉപയോഗിച്ച് നമ്മൾ ലഡു ഉണ്ടാക്കാറുണ്ട്. പപ്പായ കൊണ്ട് ലഡു ഉണ്ടാക്കുന്നത് വ്യത്യസ്തമായ ഒന്നാണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients

  • പപ്പായ – 1 എണ്ണം(3 കപ്പ്)
  • നെയ്യ് – 1 ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി – 2 ടേബിൾസ്പൂൺ
  • പാൽ – അര കപ്പ്
Easy Papaya Ladoo Recipe
Easy Papaya Ladoo Recipe
  • പഞ്ചസാര – മുക്കാൽ കപ്പ്
  • ഫുഡ് കളർ പച്ച
  • തേങ്ങ ചിരകിയത് – അര കപ്പ്
  • പാൽ പൊടി – അര കപ്പ്
  • ഏലയ്ക്കപൊടി – 1 ടീസ്പൂൺ

Learn How to Make Easy Papaya Ladoo Recipe

ആദ്യം പപ്പായ നന്നായി കഴുകി അരിഞ്ഞ് എടുക്കുക. നന്നായി പൊടിയായി അരിയുക. ഒരു കടായി ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. അണ്ടിപരിപ്പ് ചേർക്കുക. ഉണക്ക മുന്തിരി ചേർക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്യ്ത് മാറ്റിവെച്ച പപ്പായ ചേർക്കുക. പപ്പായ വഴറ്റുക. ഇതിലേക്ക് ചൂടാറിയ പാൽ ചേർക്കുക. പഞ്ചസാര ചേർക്കുക. നന്നായി മിക്സ് ചെയ്യുക.

ലേശം പച്ച നിറത്തിലുള്ള ഫുഡ് കളർ ചേർക്കുക. വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇത് അടച്ച് വച്ച് 5 മിനുട്ട് കുക്ക് ചെയ്യുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. പാൽ പൊടി ചേർക്കുക. ഏലയ്ക്ക പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. തീ കുറച്ച് വെച്ച് നന്നായി കുക്ക് ചെയ്യുക. ഇത് ചൂടാറിയ ശേഷം ബോൾസ് ആക്കുക. ടേസ്റ്റിയായ പപ്പായ ലഡു റെഡി. Video Credit : Hisha’s Cookworld

Read Also : പച്ച കപ്പ കൊണ്ട് ഒരുതവണ ഇങ്ങനെ പുട്ട് ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ പഞ്ഞി പോലത്തെ സോഫ്റ്റ് കപ്പ പുട്ട് റെഡി! | Easy Kappa Puttu Recipe

കൊതിയൂറും തനി നാടൻ തേങ്ങ ചമ്മന്തി! ഈ തേങ്ങ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന് തീരും!! | Special Coconut Chammanthi Recipe