കപ്പ കുക്കറിൽ ഇങ്ങനെ ചെയ്യൂ! വെറും 5 മിനുട്ടിൽ നല്ല മൊരിഞ്ഞ വട റെഡി; ഉഴുന്ന് വട മാറി നിൽക്കും ഈ വടക്ക് മുന്നിൽ!! | Easy Kappa Vada Recipe
Easy Kappa Vada Recipe
About Easy Kappa Vada Recipe
Easy Kappa Vada Recipe : കപ്പ വട ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ഇഷ്ടപെടുന്ന വിഭവമാണ്. 5 മിനുട്ട് കൊണ്ട് ചായയ്ക് വളരെ നല്ല കമ്പോ ആണ് ഈ കപ്പ വട. തുടക്കകാർക്ക് പോലും പെട്ടന്ന് മനസ്സിലാക്കി എടുക്കാവുന്ന ഒന്നാണ്. കൂടാതെ തന്നെ വട എന്നു പറയുമ്പോൾ ഉഴുന്ന് പ്രാധന ഘടകം ആണ്. എന്നാൽ ഈ കപ്പ വടയ്ക് ഉഴുന്ന് ഒട്ടും തന്നെ ഉൾപെടുത്തുന്നില്ല എന്നതാണ് യാഥാർഥ്യം. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients
- കപ്പ – 1 kg
- ഉള്ളി – 2
- പച്ചമുളക് – 1
- മല്ലിച്ചപ്പ്
- കറിവേപ്പില
- ഇഞ്ചി
- വെളുത്തുള്ളി
Learn How to Make Easy Kappa Vada Recipe
ഒരു കിലോ കപ്പ എടുത്തു നല്ലപോലെ ക്ലീൻ ആക്കി അതിലേയ്ക് വെള്ളം ഒഴിച്ച് അത്യാവശ്യത്തിനുള്ള ഉപ്പ് ഇട്ട് നല്ലപോലെ ഉടഞ്ഞു വരുന്ന രീതിയിൽ വേവിക്കുക. ശേഷം 2 ഉള്ളി, 1 പച്ച മുളക്, കറിവേപ്പില, ഒരു ചെറിയ ഇഞ്ചി എന്നിവ ചെറിയ രീതിയിൽ മുറിച്ച് മാറ്റിവെക്കുക. ഇനി ഇതിലേക്കുള്ള ചട്ട്ണി തയ്യാറാക്കാം. അതിനായി കുറച്ചു ചെരകിയ തേങ്ങ, മല്ലിച്ചെപ്പ്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവ ഇട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരചെടുക്കുക ചട്നി തയ്യാർ.
ഇനി നേരത്തെ വേവിച്ച കപ്പ നല്ലപോലെ ഉടച്ചെടുക്കുക. അതിലേയ്ക്കു ചെറുതായി അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. കൂടെ തന്നെ അല്പം കാശ്മീരി ചില്ലി പൗഡർ, കുറച്ച് കുരുമുളക് പൊടി, ഉപ്പ്, അരിപൊടി എന്നിവ ഇട്ട് നല്ല രീതിയിൽ അത് കുഴച്ചെടുക്കുക. അത് പിന്നീട് സാധാ വടയുടെ രൂപത്തിൽ ഉണ്ടാക്കി എടുക്കുക. ഇനി ഒരു പാനിൽ എണ്ണ നല്ലപോലെ ചൂടാക്കി അതിലേയ്ക്ക് ഈ ഉണ്ടാക്കിവെച്ച വട ഇടുക. അത് നല്ല ഗോൾഡ് കളർ വരുമ്പോൾ കോരിഎടുക്കുക. നല്ല ചൂടുള്ള കപ്പ വട തയ്യാർ. Video Credit : Malappuram Thatha Vlogs by Ayishu