Easy Evening Snack Recipe

വെറും 10 മിനുട്ടിൽ മൈദ കൊണ്ട് കിടിലൻ നാലുമണി പലഹാരം റെഡി! ചൂട് കട്ടനൊപ്പം ഇതൊന്നു മതി!! | Easy Evening Snack Recipe

Easy Evening Snack Recipe

About Easy Evening Snack Recipe

Easy Evening Snack Recipe : നാലു മണിയ്ക്ക് ചായക്കൊപ്പം കഴിക്കാൻ വ്യത്യസ്ഥങ്ങളായ പഹാരങ്ങൾ ഉണ്ടാക്കുക പതിവാണ്. സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികൾക്കും ജോലി കഴിഞ്ഞ് വരുന്ന അച്ഛനമ്മമാർക്കും ടീ ടൈം ഒഴിച്ച്‌ കൂടാനാവാത്തതാണ്. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും പത്ത് മിനുട്ടില്‍ തയ്യാറാക്കിയെടുക്കാവുന്ന ഒരു രുചികരമായ നാലുമണി പലഹാരം ഉണ്ടാക്കാം.

Easy Evening Snack Recipe
Easy Evening Snack Recipe

Ingredients

  1. മൈദ – 1 കപ്പ്‌ (250 ml)
  2. പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്
  3. റവ – 2 ടീസ്പൂൺ
  4. ഉപ്പ് – ആവശ്യത്തിന്
  5. ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
  6. വാനില എസ്സെൻസ് / ഏലക്ക പൊടി – 1/4 ടീസ്പൂൺ
  7. നെയ്യ് / ബട്ടർ – 1 ടീസ്പൂൺ

Learn How to Make Easy Evening Snack Recipe

ആദ്യമായി ഒരു കപ്പ് മൈദ എടുത്ത് ഒരു പാത്രത്തിലേക്കിടുക. ഇതേ കപ്പിൽ കാൽ കപ്പ് പഞ്ചസാര പൊടിച്ചതും ഇട്ട് കൊടുക്കുക. കൂടാതെ ഈ പലഹാരത്തിന് നല്ലൊരു ക്രിസ്പിനസ് കിട്ടാനായി രണ്ട് ടീസ്പൂൺ റവയും ചേർക്കാം. ആവശ്യത്തിന് ഉപ്പും ഒരൽപ്പം പൊങ്ങി വരുന്നതിനായി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കുക. ഇനി നല്ലൊരു ഫ്ലേവറിനായി കാൽ ടീസ്പൂൺ വാനില എസ്സൻസ് അല്ലെങ്കിൽ ഏലക്ക പൊടി ചേർത്ത് കൊടുക്കുക.

അവസാനമായി ഒരു ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അടുത്തതായി കുറച്ച് കുറച്ചായി വെള്ളം ചേർത്ത് കൊടുത്ത് ചപ്പാത്തി മാവിന്റെ രൂപത്തിൽ കുഴച്ചെടുക്കാം. വെള്ളത്തിന് പകരമായി പാലോ പാൽപ്പൊടിയോ ചേർത്ത് കുഴക്കുകയാണെങ്കിൽ രുചി കൂടും. നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്ത ഈ മാവ് വളരെ ചെറിയ ബോളുകളാക്കി ഉരുട്ടി എണ്ണയിൽ വറുത്തെടുക്കാം. Video Credit : mayoo’s kitchen

Read Also : അമൃതം പൊടി കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത സൂപ്പർ കേക്ക്! അമൃതം പൊടി ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും! | Amrutham Podi Cake Recipe

കൊതിയൂറും വേപ്പിലക്കട്ടി! ഒരുതവണ ചമ്മന്തിപ്പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളിയാണേ! | Easy Veppilakkatti Recipe