ഓവൻ ഇല്ലാതെ എളുപ്പത്തിൽ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്! കടകളിലെ വൈറ്റ് ഫോറസ്റ്റ് ഇനി വീട്ടിലും! | Easy Birthday Cake White Forest Recipe
Easy Birthday Cake White Forest Recipe
About Easy Birthday Cake White Forest Recipe
Easy Birthday Cake White Forest Recipe : കേക്ക് ഇഷ്ടമാണോ നിങ്ങൾക്ക്. അതും അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്. എല്ലാ പ്രായക്കാരും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കേക്ക്. പിറന്നാളിന് കേക്ക് മുറിക്കാതെ ഒരു ആഘോഷമില്ല. ബേക്കറികളിൽ നിന്നായിരിക്കും പൊതുവെ പലരും കേക്ക് വാങ്ങിക്കാറുള്ളത്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ. ഇനി വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ വൈറ്റ് ഫോറസ്റ്റ് കേക്ക് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
Ingredients
- മുട്ട – 4
- മൈദ – 1 കപ്പ്
- അപ്പക്കാരം
- വിനാഗിരി
- വിപ്പിംഗ് ക്രീം – 2 കപ്പ്
- വൈറ്റ് ചോക്ലേറ്റ്
Learn How to Make Easy Birthday Cake White Forest Recipe
വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാൻ ആദ്യം നാലു മുട്ട എടുത്ത് നല്ലപോലെ ബീറ്റ് ചെയ്യുക. ഇനി അതിലേക്ക് പൊടിച്ച പഞ്ചസാര ആവശ്യാനുസരണം ചേർത്ത് ബീറ്റ് ചെയ്തു കൊണ്ടേയിരിക്കുക. ഇനി ഇതിലേക്ക് മൂന്ന് ടീസ്പൂൺ ഓയിൽ ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇങ്ങനെ ഓയിൽ ചേർക്കുന്നത് കേക്കിന് നല്ലൊരു ടെക്സ്ചർ കിട്ടാൻ വേണ്ടിയിട്ടാണ്. ഇനി ഒരു ടീസ്പൂൺ വാനില എസ്സൻസ് ചേർത്ത് നല്ലപോലെ ഫ്ലഫിയായി ബീറ്റ് ചെയ്ത് എടുക്കുക. ഇനി ഒരു പാത്രത്തിൽ മൈദപ്പൊടി രണ്ടു മൂന്നു തവണ മാക്സിമം അരിച്ചെടുക്കുക.
ഇനി ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് എടുത്തതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ മിശ്രിതത്തിലേക്ക് മെല്ലെ മെല്ലെ ഇട്ട് ഇളക്കി കൊടുക്കുക. ഒട്ടും കട്ട പിടിക്കാതെ വേണം മൈദ പൊടി ഇട്ട് ഇളക്കേണ്ടത്. ഇനിയൊരു ബാറ്ററിയിലേക്ക് അല്പം വിനാഗിരിയും അപ്പക്കാരം ചേർത്ത് ഒഴിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇനി കേക്കിന്റെ ബാറ്റർ ഒഴിക്കുന്ന പാനിൽ ഓയിൽ തേച്ച് പിടിപ്പിക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബാറ്റർ ഒഴിച്ചു കൊടുക്കുക. ഒട്ടും തന്നെ കുമിളകൾ ഉണ്ടാകാൻ പാടില്ല.
ഫ്ലെയിം ഓണാക്കിയതിനുശേഷം ഒരു പാത്രം വെച്ചിട്ട് അതിന്റെ മുകളിൽ ആയിട്ട് പാൻ വെക്കുക. ഒരു 20 മിനിറ്റോളം വേവിച്ചെടുക്കുക. ഈ രീതിയിൽ ചെയ്താൽ നല്ല പൊങ്ങി വന്ന അടിപൊളി ആയിട്ടുള്ള കേക്ക് ലഭിക്കുന്നതാണ്. ഇനി കേക്കിലേക്ക് വേണ്ട ഷുഗർ സിറപ്പ് തയ്യാറാക്കാം. അതിനായി ഒരു പാനിൽ ആവശ്യാനുസരണം പഞ്ചസാര ഇടുക. കൂടെ കുറച്ചു വെള്ളവും ഒഴിച്ച് തിളപ്പിച്ച് എടുക്കുക. ഷുഗർ സിറപ്പ് തയ്യാർ. ഇനി കേക്കിലേക്ക് വേണ്ട വിപ്പിംഗ് ക്രീം നല്ല രീതിയിൽ ബീറ്റ് ചെയ്തെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച കേക്ക് രണ്ട് ലയർ ആക്കി മുറിച്ച് ഷുഗർ സിറപ്പും ക്രീമും ചേർത്ത് നിങ്ങളുടെ ഇഷ്ടം അനുസരണം ഭംഗിയാക്കി എടുക്കുക. Easy Birthday Cake White Forest Recipe Video Credit : Mrs Malabar