Bio Gas making From Kitchen Waste

അഞ്ച് പൈസ ചിലവില്ലാതെ പാചകം ചെയ്യാൻ കിടിലൻ സൂത്രം! ഇനി ആരും ഗ്യാസ് സിലിണ്ടർ വാങ്ങി പണം കളയേണ്ട! വീട്ടിലേക്ക് ആവശ്യമായ ഗ്യാസ് ഇതിൽ നിന്നും ലഭിക്കും.!! | Bio Gas making From Kitchen Waste

Bio Gas making From Kitchen Waste

Bio Gas making From Kitchen Waste : പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും.പാചകവാതകത്തിന് പകരം ഇലക്ട്രിക്കൽ സ്റ്റവ് ഉപയോഗിച്ചാലും അവസ്ഥയിൽ വലിയ മാറ്റമൊന്നും വരാൻ പോകുന്നില്ല. അത്തരം സാഹചര്യങ്ങളിൽ രക്ഷകനായി മാറുന്ന ഒന്നാണ് ബയോ ഗ്യാസ് പ്ലാന്റ്.

അതിന്റെ വർക്കിംഗ് രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റിൽ നിന്നും ഗ്യാസ് ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതായത് വീട്ടിൽ ഉണ്ടാകുന്ന എല്ലാ പച്ചക്കറി പഴ വേസ്റ്റുകളും, അതോടൊപ്പം ലായനി രൂപത്തിലുള്ള കഞ്ഞിവെള്ളം, അരി കഴുകിയ വെള്ളം പ,ച്ചക്കറി കഴുകിയ വെള്ളം എന്നിവയും ഈയൊരു ബയോഗ്യാസ് പ്ലാന്റിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഏകദേശം 10 കിലോ അളവിൽ വരെ വേസ്റ്റുകൾ നിക്ഷേപിച്ച് ഉപയോഗിക്കാവുന്ന പ്ലാന്റുകളും, അല്ലാത്ത പ്ലാന്റുകളും വീട്ടുകാരുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ഈയൊരു അളവിന് മുകളിൽ വേസ്റ്റ് നിക്ഷേപിച്ചാൽ അത് ചിലപ്പോൾ പ്ലാന്റ് കേടു വരാനുള്ള സാധ്യത ഉണ്ടാക്കുന്നതാണ്.ഈ ഒരു പ്ലാന്റ് കൊണ്ടുള്ള മറ്റൊരു ഗുണം ഇതിൽ നിന്നും പുറത്തേക്ക് വരുന്ന ജൈവ മാലിന്യം വെള്ളത്തിൽ ഡൈല്യൂട്ട് ചെയ്ത് വീട്ടിലെ പച്ചക്കറികൾക്കും, ചെടികൾക്കും എല്ലാം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അവയുടെ വളർച്ച കൂട്ടുന്നതിനും സഹായിക്കും എന്നതാണ്.

വീട്ടിലുള്ള മാലിന്യങ്ങൾ പുറത്തേക്ക് തള്ളുന്നത് പലപ്പോഴും കൊതുക് പെരുകുന്നതിന് കാരണമാകാറുണ്ട്. അതേസമയം ഇത്തരത്തിൽ ഒരു ജൈവ പ്ലാന്റ് നിക്ഷേപിച്ച് അത് ഗ്യാസ് ആക്കി ഉപയോഗിക്കുകയാണെങ്കിൽ പാചകവാതക സിലിണ്ടറിന് വില നൽകേണ്ടി വരുന്നില്ല എന്ന് മാത്രമല്ല, ചെടികൾക്കും അത് ഉപകാരപ്പെടും. കൃത്യമായ ഇടവേളകളിൽ ആണ് ഗ്യാസ് കത്തിച്ച് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ദിവസത്തെ എല്ലാ പാചക ആവശ്യങ്ങൾക്കും ഉള്ള ഗ്യാസ് ഈയൊരു പ്ലാന്റിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : IypeVallikadan