Bhavana Talks About Father

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നത് സത്യമല്ല!! ആ മുറിവ് എന്റെ മര,ണം വരെ എന്നെ വേട്ടയാടും; മനസ്സ് തുറന്ന് ഭാവന!! | Bhavana Talks About Father

Bhavana Talks About Father

Bhavana Talks About Father : നമ്മൾ എന്ന മലയാള ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഭാവന. പിന്നീട് തെന്നിന്ത്യയിലെ മികച്ച നടിയായി മാറുകയായിരുന്നു. മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി തുടർന്ന താരം, ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ചില സംഭവ വികാസങ്ങൾക്ക് ശേഷം 2017-നു ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പിന്നീട് കന്നടയിലെ നിർമ്മാതാവായ നവീനിനെ വിവാഹം ചെയ്യുകയും, കന്നട സിനിമയിലായിരുന്നു കുറച്ച് കാലം അഭിനയിച്ചിരുന്നത്. എന്നാൽ അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും മലയാള സിനിമയിൽ എത്തുകയുണ്ടായി.

ആദ്യം താരത്തിന് മലയാളികൾ നൽകിയ അതേ പിന്തുണ തന്നെയാണ് തിരിച്ചുവരവിലൂടെയും ലഭിച്ചത്. സിനിമാ മേഖലയിൽ നിന്നു തന്നെയാണ് താരം സിനിമയിലേക്കെത്തുന്നത്. സിനിമയിലെ ഫോട്ടോഗ്രാഫറായിരുന്ന ബാലചന്ദ്ര നായിരുന്നു താരത്തിൻ്റെ അച്ഛൻ. 2015 ലായിരുന്നു താരത്തിൻ്റെ പിതാവ് മരണപ്പെടുന്നത്. പിതാവിൻ്റെ വിയോഗം തന്നെ എത്രമാത്രം ബാധിച്ചിരുന്നുവെന്ന് പലപ്പോഴായും താരം പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ അച്ഛൻ്റെ ഒമ്പതാം ചരമ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ താരം അച്ഛനൊരുമിച്ചിരുന്ന ഫോട്ടോയും, അതിന് താഴെ കുറിച്ച വരികളുമാണ് ശ്രദ്ധ നേടുന്നത്. ‘സമയമാണ് രോഗശാന്തി നൽകുന്നതെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഒരിക്കലും ഒരു പോലെയല്ല. ഓരോ ദിവസം കടന്നു പോകുന്ന ചെറിയ നിമങ്ങളിലും, ഉയർച്ചതാഴ്ച ഉണ്ടാകുമ്പോഴും, ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു.

ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴുമുണ്ട്. മിസ് യു അച്ഛാ’ എന്ന വേദനാജനകമായ കുറിപ്പാണ് താരം പങ്കുവെച്ചത്. 58 വയസിൽ ഒരു ഹൃദയാഘാതത്തിലാണ് താരത്തിന് പിതാവിനെ നഷ്ടമാവുന്നത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ അച്ഛന് ഓർമ്മപ്പൂക്കളുമായി എത്തിയിരിക്കുന്നത്.