Avil Ellu Vilayichathu Recipe

രാവിലെ ഇതൊരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; എല്ല് തേയ്മാനം, രക്തക്കുറവ് ഇല്ലാതാവും!! | Avil Ellu Vilayichathu Recipe

Avil Ellu Vilayichathu Recipe

About Avil Ellu Vilayichathu Recipe

ആരോഗ്യത്തിന് അവലും എള്ളും വിളയിച്ചത്. നമ്മുടെ പൂർവികരുടെ കാലം തൊട്ടെ ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനും മുടിവളർച്ചക്കുമെല്ലാം ഒരുപാട് ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അവലും എള്ളും ശർക്കര ചേർത്ത് എണ്ണയിൽ വിളയിച്ചത്. വൈകുന്നേരത്തെ പലഹാരമായും പ്രാതലായുമൊക്കെ കഴിക്കാവുന്ന ഒരു രുചികരമായ വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ അവൽ വിളയിച്ചത് തയ്യാറാക്കാം.

Ingredients

ശർക്കര – 1 കിലോ
നിലക്കടല – 400 ഗ്രാം
കറുത്ത എള്ള് – 1 കിലോ
അവൽ – 3/4 കിലോ
നല്ലെണ്ണ – 3/4 ലിറ്റർ
നെയ്യ് – 11/2 ടേബിൾ സ്പൂൺ

Avil Ellu Vilayichathu Recipe
Avil Ellu Vilayichathu Recipe

Learn How to Make Avil Ellu Vilayichathu Recipe

ആദ്യം ഒരു കിലോ ശർക്കര ഒരു പാത്രത്തിലേക്കിട്ട് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഉരുക്കിയെടുക്കണം. നല്ലപോലെ ഉരുക്കിയെടുത്ത ശർക്കര അരിപ്പ വച്ച് അരിച്ചെടുക്കാം. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് മുക്കാൽ കിലോ അവൽ ചേർത്ത് കൊടുക്കുക. ശേഷം നന്നായൊന്ന് വറുത്തെടുക്കുക. തീ കുറച്ച് വച്ച് നല്ലപോലെ റോസ്റ്റ് ചെയ്തെടുത്ത അവൽ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം എള്ളും ഇതുപോലെ കുറഞ്ഞ തീയിൽ നന്നായി വറുത്ത് മാറ്റാം. ശേഷം ഈ പാത്രത്തിലേക്ക് മുക്കാൽ ലിറ്റർ നല്ലെണ്ണ ചേർത്ത് കൊടുക്കണം.

നേരത്തെ വറുത്ത് മാറ്റിയ അവിൽ നല്ലപോലെ കൈവച്ച് പൊടിച്ചെടുക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച ശർക്കരപാനി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലപോലെ തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച് പതയടങ്ങിയ ശേഷം അടുപ്പിൽ നിന്നും മാറ്റാം. അടുത്തതായി ഇതിലേക്ക് നേരത്തെ വറുത്ത് പൊടിച്ച് വച്ച അവൽ ചേർത്ത് കൊടുക്കാം. കൂടെ എള്ളും തൊലി കളഞ്ഞ് വച്ച 400 ഗ്രാം നിലക്കടലയും ചേർത്ത് കൊടുക്കുക. ശേഷം കൈവെക്കാതെ നല്ലപോലെ ഇളക്കി യോജിപ്പിക്കുക. സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത് ഉണ്ടാക്കി നോക്കൂ. Avil Ellu Vilayichathu Recipe Video Credit : Divya’s World

Read Also : വെള്ളക്കടല ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാവും! പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനും ഈ ഒരു കറി മാത്രം മതി! | Easy Chickpea Curry Recipe

മത്തിക്ക് ഇത്രയും രുചിയോ! ഇതുപോലെ മസാല ഉണ്ടാക്കി ചാള വറുത്തു നോക്കൂ; സംഗതി വേറെ ലെവലാ!! | Special Sardine Fry Recipe