Home Remedy For Fever

എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തയ്യാറാക്കാവുന്ന നാട്ടുമരുന്ന്! എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി!! | Home Remedy For Fever

Home Remedy For Fever

Home Remedy For Fever : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം… മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്.

പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്നതുകൊണ്ട് ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക. ഇന്ന് നമ്മൾ ഇവിടെ രണ്ട് ഗ്ലാസ് വെള്ളത്തിൻറെ അളവിലുള്ള ചേരുവകളാണ് പറയുന്നത്. രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ എടുത്തശേഷം ഇതിലേക്ക് രണ്ട് ഏലക്ക ഇടുക.

ഒരുപാട് ഔഷധഗുണങ്ങളുള്ള ഏലയ്ക്കക്കൊപ്പം ഒരു കാൽ ടീസ്പൂൺ ജീരകവും കാൽ ടീസ്പൂൺ ഉലുവയും ഇട്ടുകൊടുക്കാം. ഇതിനൊപ്പം ഒരു നുള്ള് അയമോദകവും രണ്ട് തുളസി കതിരും ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം ഇത് നന്നായി അടുപ്പിൽ വച്ച് തിളപ്പിച്ച് എടുക്കേണ്ടത് അനിവാര്യമാണ് അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടി ഉപയോഗിക്കാതെയും ഇത് കുടിക്കാവുന്നതാണ്.

വേണമെങ്കിൽ ഇതിൽ അല്പം പഞ്ചസാര ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. അത് അല്ലാതെയും കുടിക്കുന്നത് കഫക്കെട്ട് പൂർണ്ണമായും ഇല്ലാതെയാക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ തന്നെയാണ് പനി വരാതിരിക്കാനുള്ള കഷായം എങ്ങനെ തയ്യാറാക്കാം എന്നതും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കഷായത്തിന്റെ കൂട്ട് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ. Fever Home Remedy Video credit : Tips Of Idukki