Aditi Rao Hydari And Sidharth Wedding

വീണ്ടും ഒരു താര വിവാഹ പൊലിമ!! സൂഫിയുടെ സ്വന്തം സുജാതയെ താലി ചാർത്തി സ്വന്തമാക്കി സിദ്ധാർഥ്; വിവാഹ ചിത്രങ്ങൾ വൈറൽ!! | Aditi Rao Hydari And Sidharth Wedding

Aditi Rao Hydari And Sidharth Wedding

Aditi Rao Hydari And Sidharth Wedding : തമിഴ് സിനിമ താരം സിദ്ധാർത്തും അതിഥി റാവു ഹൈദ്ധരിയും വിവാഹിതരായി. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് സിദ്ധാർത്ഥ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.നീ എന്റെ സൂര്യനാണ് എന്റെ ചന്ദ്രൻ എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആൻഡ് മിസ്റ്റർ അതു സിദ്ധു എന്ന് കുറിപ്പോടെയാണ് താരം തന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഔദ്യോഗികമായി തങ്ങളുടെ പ്രണയം കഴിഞ്ഞ മാർച്ചിലാണ് താരങ്ങൾ ആരാധകരെ അറിയിച്ചത്.

മുൻപ് ഇരുവരും വിവാഹാ നിശ്ചയ മോതിരം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും പ്രണയത്തിൽ ആകുന്നത് 2021ൽ മഹാസമുദ്രം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആണ്.ഹൈദരാബാദിലെ രാജകീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന അതിഥി രാഷ്ട്രീയനേതാവായ മുഹമ്മദ് ശാലി അക്ബർ ഹൈദരിയുടെയും രാമേശ്വരറാവുവിന്റെയും കൊച്ചുമകൾ കൂടിയാണ്.

തെലുങ്കാനയിലെത്തി അവസാന നാട്ടുരാജ്യത്തിലെ ഭരണാധികാരിയായിരുന്നു അതിഥിയുടെ അമ്മമ്മയുടെ മുത്തച്ഛൻ. മുൻപ് അതിഥി സിദ്ധാർത്ഥ് തന്നെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തതെന്ന് തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. തന്നെ മുത്തശ്ശി സ്ഥാപിച്ച ഒരു സ്കൂളിൽ നിന്നാണ് സിദ്ധാർത്ഥ് അതിഥിയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. താൻ തന്റെ മുത്തശ്ശിയുമായി ഒരുപാട് അടുപ്പത്തിലായിരുന്നു എന്ന് അവന് അറിയാമായിരുന്നു.

ഒരു ദിവസം സ്കൂൾ കാണാൻ ആഗ്രഹമുണ്ടെന്ന് അവൻ പറയുകയും തുടർന്ന് ഞങ്ങൾ ഒരുമിച്ച് അവിടെ പോവുകയും എന്നിട്ട് അവിടെവെച്ച് അതു എന്നെ വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു എന്ന് അതിഥി മുൻപ് വെളിപ്പെടുത്തിയിരുന്നു. തങ്ങൾ ആദ്യം മീറ്റ് ചെയ്തതും എല്ലാം ആരാധകരുമായി അതിഥി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങൾക്ക് ചുവടെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.