Nadhirshah With Daughter Aysha Happiest Moment

ഉപ്പയ്ക്ക് അഭിമാനമാണ് ഈ മകൾ! എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം പാടിയപ്പോൾ; നാദിർഷ!! | Nadhirshah With Daughter Aysha Happiest Moment

Nadhirshah With Daughter Aysha Happiest Moment

Nadhirshah With Daughter Aysha Happiest Moment

സംവിധായകനും ഗായകനും ഒക്കെയായി മലയാളികളെ ഏറെ ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരുമാണ് നാദിർഷ. മകൾ ആയിഷയ്ക്ക് ഒപ്പം ആദ്യമായി ഒരേ വേദിയിൽ പാടാൻ കഴിഞ്ഞതിന്റെ സന്തോഷം ഇദ്ദേഹം പങ്കുവെച്ചിരുന്നു. മസ്കറ്റിൽ ഈയിടെ നടന്ന ഒരു പരിപാടിയിലാണ് നാദിർഷയും മകൾ ആയിഷയും ഒരുമിച്ച് പാടിയത്. നാദിർഷയ്ക്ക് രണ്ട് പെൺമക്കളാണ്, ഗദീജയും ആയിഷയും. പൊതു പരിപാടികളിൽ അത്ര സജീവമല്ലെങ്കിലും, നാദിർഷായുടെ കുടുംബജീവിതം മലയാളികൾക്ക് സുപരിചിതമാണ്.

Nadhirshah singing along with daughter Aysha

അച്ഛനെപ്പോലെ തന്നെ മകളും അസ്സലായി പാട്ടുപാടും. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം. കാസർഗോഡ് ഉള്ള പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാലിനെ ആണ് ആയിഷ വിവാഹം ചെയ്തത്. എനിക്കൊപ്പം ആദ്യമായാണ് മകൾ ആയിഷാ പാട്ടു പാടുന്നതെന്നും നദിർഷാ പോസ്റ്റിന്റെ ക്യാപ്ഷൻ ആയി പങ്കുവെച്ചിരുന്നു. ഇതിനോടകം തന്നെ ചിത്രത്തിന് വലിയ ശ്രദ്ധ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൈവന്നു. ഈ സന്തോഷം പങ്കിടുന്നതിനായി മകൾക്ക് നൽകിയ സ്നേഹ ചുംബനവും നാദിർഷ പോസ്റ്റ് ചെയ്തിരുന്നു.

Nadhirshah With Daughter Aysha Happiest Moment
Nadhirshah With Daughter Aysha Happiest Moment

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ് ആയിഷയും ഖദീജയും. ഇവരുടെ സൗഹൃദ നിമിഷങ്ങൾ പലവട്ടമായി ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിലും മറ്റും സജീവം അല്ലെങ്കിൽ കൂടി ആയിഷയ്ക്ക് നല്ല ഫാൻ ബേസ് ഉണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ മക്കൾക്ക് കേരളത്തിൽ ആരാധകർ കുറവൊന്നുമില്ലല്ലോ. മിമിക്രിയും പാരഡി ഗാനങ്ങളുമായി നാദിർഷ നമ്മുടെ മലയാളികളുടെ ഇടയിൽ എത്തിയിട്ട് കാലം കുറെയായി.

Nadirshah and daughter Aysha singing together

ദിലീപിനൊപ്പം ആയിരിക്കും പ്രിയ താരം നാദിർഷയെ നമ്മൾ എപ്പോഴും കണ്ടിട്ടുണ്ടായിരിക്കുക. ദിലീപിന്റെയും നാദിർഷയോടെയും ഉറ്റ ചങ്ങാത്തത്തിന് 35 വർഷങ്ങളോളം പഴക്കമുണ്ട്. നാദിർഷയുടെ ഏറ്റവും ജനപ്രിയ ചിത്രം അമർ അക്ബർ അന്തോണിയാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയ താരനിരകൾ തകർത്താടിയ കോമഡി ചിത്രം കഴിഞ്ഞ കാലത്തെ വലിയ ഹിറ്റായിരുന്നു. നാദിർഷയെ പോലെതന്നെ നാദിർഷകരുടെ കുടുംബത്തെയും മലയാളികൾ ഇതിനോടകം ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. Nadhirshah With Daughter Aysha Happiest Moment