Muktha And Rani Tomy Dance Viral

ഇതാണ് മരുമകൾ!! അതാണ് അമ്മായിയമ്മ!! റിമിയെക്കാളും ഇഷ്ട്ടം മുക്തയോട്?! ഡാൻസ് കളിച്ച് തകർത്ത് അമ്മയും മോളും!! | Muktha And Rani Tomy Dance Viral

Muktha And Rani Tomy Dance Viral

Muktha And Rani Tomy Dance Viral : ബാലതാരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച് പിന്നീട് അന്യഭാഷകളിലടക്കം നായികയായി വിജയചിത്രങ്ങളുടെ ഭാഗമായ താരമാണ് മുക്ത. വിവാഹത്തിനുശേഷം സിനിമാഭിനയത്തിൽ ഒരു ഇടവേള എടുത്തെങ്കിലും ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായക നടന്മാരുടെയെല്ലാം നായികയെ അഭിനയിച്ച താരമാണ് മുക്ത. സോഷ്യൽ മീഡിയയിലും വിവിധ ടീവി പരിപാടികളിലുമായി മുക്ത ഇപ്പോഴും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇപ്പോഴിതാ തന്റെ അമ്മായിയമ്മയോടൊപ്പമുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ചടുലമായ നൃത്ത ചുവടിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് അമ്മയും മകളും. അമ്മ റാണി ടോമിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.” കൂളും എനർജറ്റിക്കുമായ അമ്മായിയമ്മയോടൊപ്പമുള്ള ഡാൻസ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോക്കടിയിൽ ഭർത്താവ് റിങ്കു ടോമിയെ സമ്മാനിച്ചതിന് അമ്മയോട് നന്ദി പറയുന്നുമുണ്ട് മുക്ത. ഗായിക റിമിടോമിയുടെ സഹോദരനാണ് റിങ്കു ടോമി.

Muktha And Rani Tomy Dance Viral
Muktha And Rani Tomy Dance Viral

Muktha And Rani Tomy

വ്യത്യസ്തമായ ഈ ബർത്ത് ഡേ വിഷിന്റെ അടിയിൽ നിരവധി പേരാണ് ഇരുവരുടെയും സ്നേഹത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരാനും ആരാധകർ മറന്നില്ല. ഞങ്ങളുടെ നൃത്തം ഞങ്ങളുടെ സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും മുക്ത പറയുന്നുണ്ട്.

എന്നും പുതിയ വിശേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട് താരം. മകൾ കിയാരയോടൊപ്പവും നാത്തൂൻ റിമി ടോമിയോടൊപ്പവുമെല്ലാം ഉള്ള ഒരുപാട് ചിത്രങ്ങളും വീഡിയോകളും മലയാളികൾക്കിടയിൽ വൈറൽ ആയിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് അമ്മായി അമ്മയോടൊപ്പമുള്ള പുതിയ വീഡിയോ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുകയാണ് പ്രേക്ഷകർ.