Kunjimonum Kunjimakkalum Episode 114

ഈ കുഞ്ഞു മോൻ കുഞ്ഞല്ലാ…!ചിരി വിടർത്തി കുഞ്ഞി മോന്റെയും കുഞ്ഞിമക്കളുടെയും വികൃതികൾ | Kunjimonum Kunjimakkalum Episode 114

Kunjimonum Kunjimakkalum Episode 114

Kunjimonum Kunjimakkalum Episode 114 : ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലോകം മൊത്തം വൈറലാവാറുള്ളത്. പെട്ടെന്ന് ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി എന്തുതരം പരീക്ഷണം ചെയ്യാനും ചിലർ തയ്യാറാണ്. മലയാളത്തിൽ തന്നെ തങ്ങളുടെ വ്യത്യസ്ത രീതി കൊണ്ടും അവതരണ ശൈലി കൊണ്ടും വലിയതോതിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരുപാട് യൂട്യൂബേർസ് ഉണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഉയർന്നുവരുന്ന മറ്റൊരു യൂട്യൂബ് ചാനലിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.

മെലഡി മേക്കേഴ്സ് മല” എന്ന യൂട്യൂബ് ചാനലിലൂടെ കേരളക്കരയുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്തിരിക്കുകയാണ് ഒരു കൊച്ചു കുടുംബം.” കുഞ്ഞിമോനും കൊച്ചുമക്കളും ” എന്ന പേരിൽ അച്ഛനും രണ്ട് കുഞ്ഞു കുട്ടികളും അവതരിപ്പിക്കുന്ന സീരീസ് വീഡിയോസ് ആണ് ഈ ചാനലിന്റെ ഏറ്റവും പ്രധാന ആകർഷണം. കുട്ടികളുടെ കുസൃതിയും തമാശകളും നിറഞ്ഞുനിൽക്കുന്ന ഓരോ വീഡിയോയിലും അവർക്കൊപ്പം തന്നെ അച്ഛൻ കുഞ്ഞുമോനായി തകർത്താടുന്നുണ്ട്. വീഡിയോസിന്റെ സ്ക്രിപ്റ്റ് ആൻഡ് ഡയറക്ഷൻ നിർവഹിക്കുന്ന ജിജോ ചക്കാലക്കൽ തന്നെയാണ് കുഞ്ഞുമോനായി വേഷമിടുന്നത്.

കുഞ്ഞിമക്കളായി സ്വന്തം കുഞ്ഞുങ്ങളും. കുഞ്ഞുമക്കളുടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം കേട്ടാൽ ആരും ഒന്നു നോക്കിയിരുന്ന് പോകും. അപ്പനേക്കാൾ കുഞ്ഞുങ്ങൾക്കാണ് ഫാൻസ് കൂടുതൽ. എന്തൊരു ക്യൂട്ട് സംസാരമാണ് കുഞ്ഞുങ്ങളുടേത് എന്നാണ് കമന്റ് ബോക്സിലൂടെ ആളുകൾ എപ്പോഴും ചോദിക്കാനുള്ളത്. ഏകദേശം 115 വീഡിയോസ് കുഞ്ഞുമോനും കുഞ്ഞുമക്കളും സീരീസിന്റെ ഭാഗമായി ഇതുവരെ ഇറങ്ങിയിട്ടുണ്ട്.

ഒരുപാട് ഫാമിലി വ്ലോഗ് ചാനലുകൾ യൂട്യൂബിൽ കാണാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി അവതരണ ശൈലി കൊണ്ടും സംസാര രീതി കൊണ്ടും ഏറെ വ്യത്യസ്തമാണ് ഈ ചാനൽ. ചുരുങ്ങിയ കാലം കൊണ്ട് 8 ലക്ഷത്തോളം സബ്സ്ക്രൈബ് എന്ന നേടിയ ചാനൽ അധികം വൈകാതെ 1 മില്യൺ ക്ലബ്ബിൽ കയറും എന്നുറപ്പാണ്.കുഞ്ഞുമോന്റേം കുഞ്ഞു മക്കളുടെയും കൂടുതൽ വീഡിയോസ്സിനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. Kunjimonum Kunjimakkalum Episode 114

fpm_start( "true" );