Tip To Dry Out Grass : മഴക്കാലമായാൽ എല്ലാ വീടുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. തൊടിയിൽ ധാരാളം പച്ചപ്പ് നിറയുമ്പോഴാണ് ഇത്തരത്തിൽ കൊതുക് ശല്യം വളരെയധികം കണ്ടുവരുന്നത്. അത്തരം സാഹചര്യങ്ങളിൽ തൊടിയിലെ ആവശ്യമില്ലാത്ത ചെടികളും കളകളും നശിപ്പിക്കുക എന്നത് മാത്രമാണ് ഏകമാർഗ്ഗം. അതിനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ചെടിയും പുല്ലുകളുമെല്ലാം നശിപ്പിക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ടു പാക്കറ്റ് സർഫ് എക്സൽ, അരക്കപ്പ് വിനാഗിരി, ഒരു കപ്പ് വെള്ളം, ഒരു സ്പ്രേ ബോട്ടിൽ ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച സോപ്പുപൊടി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ രണ്ടു സാധനങ്ങളും നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ അതിലേക്ക് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കണം.
ശേഷം ഈ ഒരു കൂട്ട് അത്യാവശ്യം വലിപ്പമുള്ള ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കാം. അതിനുശേഷം ചെടികൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഭാഗങ്ങളിൽ ഈ ലിക്വിഡ് നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. എല്ലാ ഭാഗത്തും നല്ലതുപോലെ ലിക്വിഡ് സ്പ്രേ ചെയ്തു കൊടുത്ത് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ തന്നെ പുല്ലെല്ലാം കരിഞ്ഞു തുടങ്ങുന്നതായി കാണാം. തുടക്കത്തിൽ ഇളം മഞ്ഞനിറത്തിൽ ആയിരിക്കും ചെടികൾ വാടി തുടങ്ങുക.
അതിന് ശേഷം ചെടികളെല്ലാം പാടെ ഉണങ്ങി തുടങ്ങുന്നതാണ്. കളകൾ നശിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല ഓട പോലുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് ശല്യം ഉണ്ടാകുന്നത് ഒഴിവാക്കാനും ഈ ഒരു ലിക്വിഡ് ഉപയോഗപ്പെടുത്താം. അത്തരം ഭാഗങ്ങളിൽ ഈ ഒരു ലിക്വിഡ് ഒഴിച്ചു കൊടുക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം കൊതുക്കളെ അകറ്റിനിർത്താനായി സഹായിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pullu Uakkan Easy Tip Video Credit : Vichus Vlogs