About Super Onion Chammanthi Recipe
Super Onion Chammanthi Recipe : ചമ്മന്തി എന്ന് കേട്ടാൽ പലരുടെയും വായിൽ കപ്പലോടും. വേറെ കറികൾ ഒന്നും ഇല്ലെങ്കിലും ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ ചമ്മന്തി മാത്രം മതിയാകും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചമ്മന്തിയുടെ റെസിപ്പിയാണ്. വളരെ ഈസിയായി തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഉള്ളിയും തക്കാളിയും കൊണ്ടാണ് ഈ ടേസ്റ്റിയായ ചമ്മന്തി നമ്മൾ ഉണ്ടാക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients
- തക്കാളി
- ഉള്ളി
- കറിവേപ്പില
- വെളിച്ചെണ്ണ
- പച്ചമുളക്
- ഉപ്പ്
Learn How to Make Super Onion Chammanthi Recipe
ഈ സ്പെഷ്യൽ ചമ്മന്തി ഉണ്ടാക്കാനായി ആദ്യം സവാളയും തക്കാളിയും ഒന്ന് അരിഞ്ഞെടുക്കുക. ചെറിയ കഷ്ണങ്ങളാക്കി പൊടി പൊടിയായിട്ടാണ് അരിഞ്ഞെടുക്കേണ്ടത് ട്ടാ. നമ്മൾ ഇവിടെ സവാളയാണ് എടുത്തിരിക്കുന്നത്. സവാളക്ക് പകരം വേണമെങ്കിൽ നമുക്ക് ചെറിയ ഉള്ളി ഇതിനായി എടുക്കാം. മീഡിയം വലിപ്പത്തിലുള്ള തക്കാളിയും ഉള്ളിയും എടുത്താൽ മതിയാകും ഈ ചമ്മന്തി ഉണ്ടാക്കുവാനായിട്ട്. അതിനുശേഷം അരിഞ്ഞു വച്ച ഉള്ളിയും തക്കാളിയും ഒരു പാത്രത്തിലേക്ക് എടുക്കുക.
എന്നിട്ട് അതിലേക്ക് കുറച്ചു കറിവേപ്പില, എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക്, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. എന്നിട്ട് കൈകൊണ്ട് നന്നായി ഞരടി യോജിപ്പിക്കുക. കൈ കൊണ്ട് നന്നായി തിരുമ്മി തിരുമ്മി കുഴഞ്ഞ പരുവത്തിൽ വേണം ഉണ്ടാക്കാൻ. വേണമെങ്കിൽ നമുക്കിത് മിക്സിയിലും ചെയ്യാവുന്നതാണ്. നന്നായി അരഞ്ഞു പോവാതെ ശ്രദ്ധിക്കണം എന്നുമാത്രം. നാടൻ രീതിയിൽ അമ്മിയിൽ ചതച്ചെടുക്കുന്നതാണ് ഏറ്റവും രുചികരം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണയും ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുത്താൽ നമ്മുടെ ചമ്മന്തി റെഡി. Video credit : Jaya’s Recipes – malayalam cooking channel