നല്ല ക്രിസ്‌പി ദോശ ഉണ്ടാക്കാൻ പലർക്കും അറിയാത്ത പുതിയ രഹസ്യം ഇതാ! ദോശ ഒരു തവണ ഇങ്ങനെ ഉണ്ടാക്കൂ! | Super Dosa Recipe Secret

About Super Dosa Recipe Secret

Super Dosa Recipe Secret : ദോശ മലയാളിയുടെ ഇഷ്ട വിഭവം ആണ്. എല്ലാ വീടുകളിലും രാവിലെ പൊതുവായി കാണുന്ന കാഴ്ചയാണ് ദോശ ചുടുന്നത്. നല്ല ചൂട് ദോശയുടെ കൂടെ ചമ്മന്തി കൂട്ടി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം ഊറുന്നുണ്ടല്ലേ? നമ്മുക്ക് നല്ല ക്രിസ്പി ദോശ ഉണ്ടാക്കി നോക്കിയാലോ?

Ingredients

  1. പച്ചരി – ഒരു കപ്പ്
  2. ഉഴുന്ന് – ഒരു ടീസ്പൂൺ
  3. ഉലുവ – ഒരു നുള്ള്
  4. ചുവന്നുള്ളി – രണ്ട്
  5. തേങ്ങാവെള്ളം
  6. പഞ്ചസാര – അര ടീസ്പൂൺ
  7. ഉപ്പ് – ആവശ്യത്തിന്
Super Dosa Recipe Secret

Learn How to Make Super Dosa Recipe Secret

ദോശ ഉണ്ടാക്കാനായി ആദ്യം ഒരു കപ്പ് പച്ചരി, ഒരു ടീസ്പൂൺ ഉഴുന്ന്, ഒരു നുള്ള് ഉലുവ ഇവയിൽ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ശേഷം വെള്ളം കളഞ്ഞ ശേഷം നല്ല വെള്ളം ചേർത്ത് വെക്കുക. അടച്ച് വെച്ച് 2 മണിക്കൂർ കുതിർത്ത് വെക്കുക. അരി ഉഴുന്ന് നന്നായി കുതിർന്ന ശേഷം ആ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അരി ഉഴുന്ന് മിക്സി ജാറിൽ ഇടുക. കൂടെ അരകപ്പ് ചോറ്, 3 ചെറിയ ഉള്ളി, ആവശ്യത്തിനു ഉപ്പ്, ഒന്നര ടീസ്പൂൺ പഞ്ചസാര, ഒരു ദിവസം പഴക്കമുള്ള തേങ്ങ വെള്ളം അരി കുതിർന്ന വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക.

ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. 6 മണിക്കൂർ റെസ്റ്റിൽ വെക്കുക. ശേഷം തുറന്ന് നോക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. യോജിപ്പിക്കുക. മാവ് കുറച്ച് ലൂസ് ആയിട്ടാണ് വേണ്ടത്. ഒരു ദോശക്കല്ല് ചൂടാക്കിയ ശേഷം എണ്ണ തടവുക. ഒരു തവി മാവ് ഒഴിച്ച ശേഷം നന്നായി പരത്തുക. ഇത് മറിച്ച് ഇടേണ്ട ആവശ്യമില്ല. ബാക്കിയുളളതും ഇത് പോലെ തയ്യാറാക്കാം. സ്വാദിഷ്ടമായ ദോശ റെഡി!! Video Credit : sruthis kitchen

Read Also : മാവ് അരച്ച ഉടൻ പെർഫെക്റ്റായി ഉഴുന്നുവട ഉണ്ടാക്കുന്ന സൂത്രം ഇതാ! മിക്സിയിൽ അരച്ച ഉടനെ മൊരിഞ്ഞ ഉഴുന്നുവട! | Easy Medu Vada Recipe

എന്താ രുചി! വെറും 5 മിനുട്ടിൽ നല്ല സോഫ്റ്റായ പെർഫെക്ട് ഉണ്ണിയപ്പം റെഡി; പഴമ രുചിയിൽ തനി നാടൻ ഉണ്ണിയപ്പം!! | Instant Unniyappam Recipe

Breakfast RecipeDosaDosa recipeEasy Dosa RecipeSoft Dosa
Comments (0)
Add Comment