മത്തിക്ക് ഇത്രയും രുചിയോ! ഇതുപോലെ മസാല ഉണ്ടാക്കി ചാള വറുത്തു നോക്കൂ; സംഗതി വേറെ ലെവലാ!! | Special Sardine Fry Recipe

About Special Sardine Fry Recipe

മത്തി അല്ലെങ്കിൽ ചാള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ്. മത്തി പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. ഇതിന്റെ രുചിക്ക് പിന്നിലെ രഹസ്യം അതിലെ മസാല കൂട്ട് തന്നെയാണ്. താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ ചേർത്ത് മത്തി ഒന്ന് വറുത്തെടുത്തു നോക്കൂ ചോറിന് വേറെ കറി വേണ്ട. അസാധ്യ രുചിയില്‍ മത്തി വറുത്തെടുക്കാം.

Ingredients

  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
  • കുരുമുളക്പൊടി – 1 ടീസ്പൂൺ
  • ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
Special Sardine Fry Recipe
  • ഉപ്പ് – ആവശ്യത്തിന്
  • വാളം പുളി ജ്യൂസ് – 1 ടേബിൾ സ്പൂൺ
  • വെള്ളം – 2 ടേബിൾ സ്പൂൺ
  • ചാള/മത്തി – 10 എണ്ണം
  • ഓയിൽ – ആവശ്യത്തിന്
  • കറിവേപ്പില – 2 തണ്ട്

Learn How to Make Special Sardine Fry Recipe

ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ചേർക്കുക. ശേഷം ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയതും ചേർത്ത് കൊടുക്കുക. കൂടാതെ ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വാളംപുളിയുടെ ജ്യൂസും രണ്ട് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക.

ഇറച്ചിയൊക്കെ വറുക്കുമ്പോൾ ചെറുനാരങ്ങയുടെ നീര് ചേർക്കുന്നതാണ് നല്ലത്. നേരെമറിച്ച് മീൻ വറുക്കുമ്പോൾ പുളി ജ്യൂസുമാണ് ഉചിതം. ഇനി കൂട്ടി വച്ച മസാല രുചിച്ച് നോക്കുമ്പോൾ അൽപ്പം ഉപ്പ് മുന്നിട്ട് നിൽക്കുന്ന രീതിയിൽ ഉണ്ടാവണം. കഴുകി വൃത്തിയാക്കി വരഞ്ഞു വച്ച പത്ത് ചാള ഈ മസാലയിലേക്ക് ചേർത്ത് നന്നായി മസാല പുരട്ടിയെടുക്കുക. മത്തി വറുക്കുന്നതിനുള്ള ഈ മസാലക്കൂട്ട് നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Kavya’s HomeTube Kitchen

Read Also : യീസ്റ്റ് ചേർകാതെ തന്നെ നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ!! | Kerala Style Easy Appam Recipe

നാവിൽ കപ്പലോടും തക്കാളി ചട്ണി! ഈ ഒരു ചട്ണി ഉണ്ടെങ്കിൽ പിന്നെ ചോറും ചപ്പാത്തിയുമൊക്കെ തീരുന്ന വഴിയറിയില്ല! | Easy Tomato Chutney Recipe

FishFish FryFish RecipesFry RecipeNon Veg RecipesSardineSardine FrySardine Fry Recipe
Comments (0)
Add Comment