About Special Ragi Puttu Recipe
Special Ragi Puttu Recipe : പുട്ട് എപ്പോഴും നമ്മൾ കഴിക്കാറുണ്ട്. അരി, ഗോതമ്പ്, തുടങ്ങിയവയെ കൊണ്ടാണ് പൊതുവേ പുട്ട് ഉണ്ടാക്കാറുളളത്. എന്നാൽ റാഗി കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ. ചെറിയ കുട്ടികൾക്ക് പ്രധാനമായും കൊടുക്കുന്ന ഒരു ഭക്ഷണമാണ് റാഗി. റാഗിയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഉത്തമമാണ് റാഗി. എന്നാലും മുതിർന്നവർ റാഗി കഴിക്കുന്നത് കുറവാണ്.
റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. റാഗി കൊണ്ട് ടേസ്റ്റിയായ പലതും തയ്യാറാക്കാം. രാവിലെ കഴിക്കാൻ റാഗി കൊണ്ട് സ്വാദിഷ്ടമായ പുട്ട് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആവും ഇതെന്ന് ഉറപ്പാണ്. റാഗി കൊണ്ട് ഒരു പുട്ട് ഉണ്ടാക്കുന്നത് പരിചയപെടാം.
Ingredients
- റാഗി – 1 കപ്പ്
- നെയ്യ്
- തേങ്ങ
- ഉപ്പ് ആവശ്യത്തിന്
Learn How to Make Special Ragi Puttu Recipe
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് റാഗി പൊടിച്ചത് ഇടുക. ശേഷം ഒരു പാൻ ചൂടാക്കുക. പാൻ ചൂടാക്കിയ ശേഷം അതിലേക്കു റാഗി പൊടിച്ചത് ചേർക്കുക. തീ കുറച്ച് വെക്കണം. റാഗി നന്നായി വറുത്ത് എടുക്കുക. 5 മിനുട്ട് വറുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക. നന്നായി തണുക്കാൻ വയ്ക്കുക. ഇത് നന്നായി തണുത്തശേഷം മാത്രമേ പുട്ടിനുളള മാവ് ഉണ്ടാക്കാൻ പാടുള്ളു.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് നെയ്യ് ഒഴിക്കുക. വെളളം കുറച്ച് കുറച്ച് ഒഴിച്ച് നന്നായി കുഴച്ച് എടുക്കുക. പുട്ട് കുറ്റിയിലേക്ക് തേങ്ങ ഇടുക. റാഗി കുറച്ച് ഇടുക. ഇത് തുടരുക. ഇങ്ങനെ പുട്ട് കുറ്റിയിൽ നിറച്ച ശേഷം ആവി കയറ്റി വേവിച്ച് എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. റാഗി കൊണ്ടുള്ള പുട്ട് റെഡി!! Video Credit : Dhansa’s World