ദോശക്ക് ഇനി ഉഴുന്ന് വേണ്ട! ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ; 5 മിനുട്ടിൽ നല്ല സോഫ്റ്റ് ദോശ റെഡി!! | Special Mung Bean Dosa Recipe

About Special Mung Bean Dosa Recipe

Special Mung Bean Dosa Recipe : ഒട്ടുമിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പ്രഭാത ഭക്ഷണം ആണ് ദോശ. ദോശകൾ പലതരമുണ്ട്. കടകളിൽ കിട്ടുന്ന തട്ടു ദോശ മുതൽ വീടുകളിൽ ഉണ്ടാക്കുന്ന ദോശ വരെ ഇതിൽ പെടും. നല്ല തേങ്ങ ചമ്മന്തിയും മൊരിഞ്ഞ ദോശയും കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. ഉഴുന്ന് അരച്ച് ഉണ്ടാക്കിയ ദോശ പലരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചെറുപയർ കൊണ്ട് ഒരു ദോശ ചുട്ടാലോ? ഈ ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients

  1. അരി – 2 ഗ്ലാസ്
  2. ചെറുപയർ – അര ഗ്ലാസ്
  3. ചോറ് – 2 ഗ്ലാസ്
  4. ഈസ്റ്റ് – 2 സ്പൂൺ
  5. ഉപ്പ് പാകത്തിന്
Special Mung Bean Dosa Recipe

Learn How to Make Special Mung Bean Dosa Recipe

ആദ്യം 2 ഗ്ലാസ് അരി വെള്ളത്തിൽ 6 മണിക്കൂർ കുതിർത്ത് വെക്കുക. ഇത് മിക്സിലേക്ക് ഇടുക ശേഷം കുറച്ച് വെള്ളം കൂടെ ചേർത്ത് അരയ്ക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് അര ഗ്ലാസ് ചെറുപയർ 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം മിക്സിയിൽ ഇടുക. കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് ചോറ് ചേർത്ത് അരച്ചെടുക്കുക. കുറച്ച് വെള്ളം ചേർത്ത് ഒന്ന് കൂടി അരച്ചെടുക്കുക.

ഇതിലേക്ക് 2 സ്പൂൺ ഈസ്റ്റ് ചേർക്കുക. ആദ്യം അരച്ചെടുത്ത അരിയുടെ മാവിലേക്ക് ഇത് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് അടച്ച് വെക്കുക. 8 മണിക്കൂർ റെസ്റ്റിൽ വെയ്ക്കുക. ഇപ്പോൾ നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ട്. ഇനി നന്നായി ഇളക്കിയെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. വീണ്ടും ഇളക്കി യോജിപ്പിക്കുക. ദോശമാവ് റെഡി ആയി ഇനി ഇത് ദോശക്കല്ലിൽ ചുട്ട് എടുക്കാം. നല്ല സോഫ്റ്റ് ചെറുപയർ ദോശ റെഡി!! Video Credit : Azus Paradise

Read Also : നല്ല ക്രിസ്‌പി ദോശ ഉണ്ടാക്കാൻ പലർക്കും അറിയാത്ത പുതിയ രഹസ്യം ഇതാ! ദോശ ഒരു തവണ ഇങ്ങനെ ഉണ്ടാക്കൂ! | Super Dosa Recipe Secret

ബോണ്ടയെക്കാൾ രുചിയിൽ ഒരു അടിപൊളി പലഹാരം! ചായ തിളക്കുന്ന നേരം കൊണ്ട് കിടിലൻ പലഹാരം റെഡി!! | Evening Snack Recipe

CherupayarCherupayar RecipeDosaDosa recipeMung BeanMung Bean Dosa
Comments (0)
Add Comment