About Special Coconut Chutney Recipe
Special Coconut Chutney Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റിന് മിക്ക വീടുകളിലും ദോശയോ ഇഡലിയോ വെള്ളേപ്പമോ ഒക്കെ ആയിരിക്കും. അതിനു കൂടെ കഴിക്കാൻ ചമ്മന്തിയോ ചട്ണിയോ സാമ്പാറോ ഒക്കെ ആയിരിക്കും. ഇതിന്റെ കൂടെ കഴിക്കാൻ ചട്ണി ആയാലോ? അതും നല്ല തേങ്ങയരച്ച നാടൻ തേങ്ങാ ചട്ണി. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് രാവിലെ ഇഡ്ഡലിക്കും ദോശക്കും ഒക്കെ കഴിക്കാൻ പറ്റുന്ന അടിപൊളി തേങ്ങാ ചട്ണിയാണ്. ഇത് നമുക്ക് പൊറോട്ടയുടെ കൂടെ വരെ കഴിക്കാവുന്നതാണ്.
Ingredients
- Coconut-1 cup
- Ginger-1/2” piece
- Shallots-5
- Yogurt-2 tbsp
- Green chillies-3-4
- Whole dry chillies-3
- Mustard seeds-1 tsp
- Few curry leaves
- Oil -1 tbsp
- Water
- Salt
Learn How to Make Special Coconut Chutney Recipe
തേങ്ങാ ചട്ണി തയ്യാറാക്കാനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, ചുവന്നുള്ളി, ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തൈര്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ആവശ്യത്തിനുള്ള വെള്ളം ചേർത്ത് ചട്ണിക്കുള്ള പാകത്തിൽ ആക്കാവുന്നതാണ്. ഇത് നമുക്ക് ഇങ്ങനെ തന്നെ കഴിക്കാവുന്നതാണ്. വേണമെങ്കിൽ ഇതിൽ കാച്ചി ഒഴിക്കാവുന്നതാണ്.
അതിനായി ഒരു ചെറിയ പാൻ അടുപ്പത്തു വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. കടുക് നന്നായി പൊട്ടി വരുമ്പോൾ അതിലേക്ക് ഉണക്കമുളകും വേപ്പിലയും ചേർത്ത് കൊടുക്കുക. നന്നായി കാച്ചിയ ശേഷം ഇത് തയ്യറാക്കി വെച്ചിരിക്കുന്ന ചട്ണിയിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. Video Credit : Kannur kitchen