രുചിയൂറും കാർബൊണാര! സ്വാദുള്ള വിദേശ വിഭവങ്ങൾ ഒരിക്കലെങ്കിലും രുചി അറിയാതെ പോകരുതേ! | Special Carbonara Recipe

About Special Carbonara Recipe

Special Carbonara Recipe : ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിലെ ഏറെ പ്രശസ്തമായൊരു വിഭവമാണ് കാർബൊണാര. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ വിഭവത്തിന് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ ഇതിൽ തയ്യറാക്കിയെടുക്കുന്ന മീറ്റ് ഗ്വാൻചാലേ എന്നാണ് പറയപ്പെടുന്നത്. ഇത് പോർക്കിന്റെ കവിളിലുള്ള വളരെയധികം നെയ്യിന്റെ അംശമുള്ള ഒന്നാണ്. ഇത് ഉപയോഗിച്ച് കൊണ്ടുള്ള രുചികരമായ വിഭവം തയ്യാറാക്കാം.

Ingredients

  • പോർക്ക് ചീക്സ് (ഗ്വാൻചാലേ) – 150 ഗ്രാം
  • സ്പഗെട്ടി – 50 സ്ട്രിങ്സ്
  • മുട്ട – 1
  • ഉപ്പ് – 1 + 1/4 + 1/4+1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/2 +1/4+ 1/2+1/2 ടീസ്പൂൺ
  • മുളക് ചതച്ചത് – ഒരു നുള്ള്
  • ഓയിൽ – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 5 അല്ലി
  • പാർമിസാൻ ചീസ് – 2 ടീസ്പൂൺ + 2 ടേബിൾ സ്പൂൺ
Special Carbonara Recipe

Learn How to Make Special Carbonara Recipe

ആദ്യം ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വെക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വീതം ഉപ്പും ഓയിലും ചേർത്ത് കൊടുക്കുക. ആദ്യം നമ്മൾ സ്പെഗെട്ടി തയ്യാറാക്കിയെടുക്കണം. അതിനായി ഒന്നുകിൽ ഇത് കൊള്ളുന്ന ഏറ്റവും വലിയ പാത്രമെടുക്കാം. അതല്ല ചെറിയ പാത്രമാണ് എടുക്കുന്നതെങ്കിൽ സ്പെഗെട്ടി തിളച്ച വെള്ളത്തിൽ മുക്കി തലഭാഗം കൈകൊണ്ട് പിടിച്ച്‌ കൊടുക്കുക. ശേഷം രണ്ട് മിനിറ്റ്‌ പിടിച്ച്‌ കൊടുത്ത് വെള്ളത്തിൽ താഴ്ന്നു പോകുന്നതനുസരിച്ച് വിട്ട് കൊടുക്കാം. ഒരു മീഡിയം തീയിൽ അഞ്ച് മുതൽ ആറ് മിനിറ്റ്‌ വരെ ഇത് വേവിച്ചെടുക്കാം.

വേവിച്ചെടുത്ത സ്പെഗെട്ടി ഒരു ബൗളിലേക്ക് കോരി മാറ്റാം. ഒരു പാൻ ചൂടാക്കാൻ വച്ച ശേഷം അതിലേക്ക് ഗ്വാൻചാലേ എന്ന പോർക്കിന്റെ കവിൾ തൊലി കളഞ്ഞ് വലിയ കഷണങ്ങളാക്കി മുറിച്ചത് 150 ഗ്രാം ചേർത്ത് കൊടുക്കാം. കുറഞ്ഞ തീയിൽ വച്ച് പോർക്കിൽ നിന്ന് തന്നെ ഇറങ്ങി വരുന്ന നെയ്യിൽ ഇത് വേവിച്ചെടുക്കാം. നെയ്യ് കൂടുതലുണ്ടെങ്കിൽ എടുത്ത് മാറ്റാവുന്നതാണ്. അടുത്തതായി കാൽ ടീസ്പൂൺ വീതം ഉപ്പും കുരുമുളക് പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി വറുത്തെടുക്കുക. സ്വാദുള്ള ഈ സ്വദേശ വിഭവം നിങ്ങളും തയ്യാറാക്കി നോക്കൂ. Special Carbonara Recipe Video Credit : Our Smart Channel

Read Also : ഓവൻ ഇല്ലാതെ എളുപ്പത്തിൽ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്! കടകളിലെ വൈറ്റ് ഫോറസ്റ്റ് ഇനി വീട്ടിലും! | Easy Birthday Cake White Forest Recipe

ക്രോയ്‌സ്സന്റ് ഈസിയായി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഓവൻ ഇല്ലാതെ ഇഡ്ഡലി പാത്രത്തിൽ രുചിയൂറും ക്രോയ്‌സ്സന്റ്!! | Handmade Chocolate Croissant Recipe

CarbonaraCarbonara RecipeNon Veg Recipes
Comments (0)
Add Comment