ബ്രഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ! തിന്നാലും തിന്നാലും പൂതി മാറാത്ത കിടു ഐറ്റം! | Special Bread Coconut Recipe

About Special Bread Coconut Recipe

Special Bread Coconut Recipe : ചായയ്ക്ക് ഒപ്പം എന്ത് കഴിക്കും എന്നത് എല്ലാ ദിവസവും വരുന്ന സംശയമാണ്. ഓരോ ദിവസവും വ്യത്യസ്തമായ പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വീടിൽ ഉണ്ടാകുന്ന വസ്തുകൾ ഉപയോഗിച്ച് തന്നെ ഓരോ പലഹാരങ്ങൾ ഉണ്ടാക്കുന്നത് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ ആരുടെയും സഹായമില്ലാതെ ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. ബ്രഡും തേങ്ങയും ഉണ്ടെങ്കിൽ ഇത് പെട്ടന്ന് തന്നെ ഉണ്ടാക്കാം. ഈ ഒരു പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Special Bread Coconut Recipe

Ingredients

  • ബ്രഡ് – 6 കഷ്ണം
  • തേങ്ങ ഒരു കപ്പ്
  • ഏലയ്ക്കായ – 2 എണ്ണം
  • പഞ്ചസാര ആവശ്യത്തിന്
  • ചായ പൊടി
  • കറുകപട്ട
  • കോഴിമുട്ട – 1 എണ്ണം

Learn How to Make Special Bread Coconut Recipe

ഒരു മിക്സിയുടെ ജാറിലേക്ക് ബ്രഡ് കഷ്ണങ്ങളാക്കി മുറിച്ച് ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഏലയ്ക്ക പൊടി ചേർക്കുക. പഞ്ചസാര ചേർക്കുക. ഇത് പൊടിച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുഴയ്ക്കുക. ഇത് ഏതെങ്കിലും ആകൃതിയിൽ ഉരുട്ടി എടുക്കുക. ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക.

എണ്ണ നന്നായി ചൂടായ ശേഷം ഉരുട്ടി വെച്ചത് ഇതിലേക്ക് ഇടുക. ഇടയ്ക്ക് തിരിച്ച് മറിച്ച് ഇടുക. പെട്ടന്ന് തന്നെ വെന്ത് കിട്ടും. ഈ ഒരു പലഹാരം റെഡി!! ഇനി ഇതിൻറെ കൂടെ കഴിക്കാൻ വ്യത്യസ്തമായ ഒരു കട്ടൻചായ തയ്യാറാക്കണം. ഒരു ചായപാത്രം ചൂടാക്കുക. വെളളം തിളപ്പിക്കാൻ വെക്കുക. ചായപ്പൊടി ചേർക്കുക. ഇതിലേക്ക് ഏലയ്ക്ക, കറുക പട്ട ചേർക്കുക. അല്പം പഞ്ചസാര ചേർക്കുക. നന്നായി തിളപ്പിക്കുക. ടേസ്റ്റിയായ പലഹാരം റെഡി! Video Credit : MALAPPURAM VAVAS

Read Also : ഒരു രക്ഷയില്ല, ഉപ്പുമാവ് ഇതുപോലെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും! അത്രയും രുചിയാണേ! | Easy Rava Upma Recipe

കപ്പ കുക്കറിൽ ഇങ്ങനെ ചെയ്യൂ! വെറും 5 മിനുട്ടിൽ നല്ല മൊരിഞ്ഞ വട റെഡി; ഉഴുന്ന് വട മാറി നിൽക്കും ഈ വടക്ക് മുന്നിൽ!! | Easy Kappa Vada Recipe

BreadBread CoconutBread RecipeCoconutCoconut RecipeSpecial Bread Coconut Recipe
Comments (0)
Add Comment