About Special Ayala Fry Recipe
Special Ayala Fry Recipe : എല്ലാ ഭക്ഷണ പ്രേമികളുടെയും ഇഷ്ട ഭക്ഷണം ആയിരിക്കും മത്സ്യം കൊണ്ട് ഉണ്ടാക്കുന്ന പലതരം വിഭവങ്ങൾ. നമ്മൾ പല രീതിയിൽ പല മൽസ്യങ്ങൾ പൊരിക്കാറുണ്ട്. പല തരം മസാലകൾ ആയിരിക്കും ഉപയോഗിക്കുന്നത്. ഒരു പാട് മസാലകൾ ചേർത്ത് മീൻ പൊരിക്കുമ്പോൾ മീനിന്റെ രുചി കൂടും. ഇവയുടെ രുചിയും മണവും ഇത് കഴിക്കാനുളള താൽപര്യം കൂട്ടും. ഒരു വ്യത്യസ്തമായ രീതിയിൽ മസാല ഉണ്ടാക്കി മീൻ പൊരിക്കുന്നത് നോക്കാം. ഇതിനായി അയല ആണ് എടുക്കുന്നത്. ഈ ഒരു രീതി പരിചയപെടാം.
Ingredients
- അയല
- മല്ലിയില
- കറുക പട്ട
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- പെരും ജീരകം
- മുളകുപൊടി
- മഞ്ഞൾ പ്പൊടി
- ചിക്കൻ മസാല
- മല്ലിപ്പൊടി
- കുരുമുളകു പൊടി
- ഗരം മസാല
- വെളിച്ചെണ്ണ
- നാരങ്ങാനീര്
Learn How to Make Special Ayala Fry Recipe
ആദ്യം വെളുത്തുള്ളി, ഇഞ്ചി, കറുകപട്ട, പെരുംജീരകം, മല്ലിയില, കറിവേപ്പില ഇവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അല്പം പച്ച വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ച് കൂടി മുളക് പൊടിയും കുരുമുളകുപൊടിയും ചേർക്കാം.
കഴുകി വൃത്തിയാക്കിയ അയല വരഞ്ഞ് വെക്കുക. ശേഷം ഇതിലേക്ക് മസാല ചേർക്കുക. അയലയിൽ മസാല നന്നായി തേച്ച് പിടിപ്പിക്കുക. അയല 15 മിനുട്ട് റെസ്റ്റിൽ വെക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം അയല ഓരോന്നായി ഇടുക. മൂടി വെക്കുക. അയല തിരിച്ചു മറിച്ചും ഇടുക. നല്ല മൊരിഞ്ഞ അയല റെഡി! Video Credit : Chayem Vadem – ചായേം വടേം