About Soft Uzhunnu Dosa Recipe
Soft Uzhunnu Dosa Recipe : സോഫ്റ്റ് ആയിട്ടുള്ള ഉഴുന്ന് ദോശ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കു മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. ചട്നി കുറുമ പോലുള്ള കറികൾക്ക് നല്ല കോമ്പായാണ്. അപ്പോൾ എങ്ങിനെയാണ് പഞ്ഞി പോലുള്ള ഉഴുന്നു ദോശ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?
Ingredients
- ഉഴുന്ന്
- പച്ചരി -1 ½ cup
- ചോറ് – 1 കപ്പ്
- ഉലുവ
Learn How to Make Soft Uzhunnu Dosa Recipe
ആദ്യം ഒന്നര കപ്പ് പച്ചരി എടുത്ത് നല്ലപോലെ വെള്ളത്തിൽ കഴുകി കുതിർത്തുവാൻ വേണ്ടി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ രണ്ട് പിടി ഉഴുന്ന് എടുക്കുക. അതിലേക്ക് അല്പം ഉലുവ ചേർത്ത് കുതിർത്തുവാൻ വേണ്ടി വയ്ക്കുക. ഉലുവ, ഉഴുന്ന് എന്നിവ ഒരു മിക്സിയിലിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരിച്ചെടുക്കുക. ഒരിക്കലും അരിയും ഉലുവയും തമ്മിൽ ഒരുമിച്ച് അരയ്ക്കാതിരിക്കുക. ശേഷം ജാറിൽ നേരത്തെ പുതിർത്തി വെച്ച പച്ചരിയും ഒരു കപ്പ് ചോറും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക.
ശേഷം രണ്ട് മിക്സും കൂടി ഒരുമിച്ചൊരു പാത്രത്തിൽ ഒഴിച്ച് കൈകൊണ്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ കൈകൊണ്ട് മിക്സ് ചെയ്യുമ്പോൾ മാവ് പെട്ടെന്ന് തന്നെ പൊന്തി വരാൻ സഹായിക്കുന്നു. അതിനു ശേഷം നല്ല ഒരു പാത്രത്തിൽ കുക്കറോ മറ്റോ ഉപയോഗിച്ച് മാവ് നല്ല രീതിയിൽ അടച്ചു രാവിലെ എടുത്തു നോക്കുക. മാവ് നല്ല രീതിയിൽ പൊങ്ങി വരുന്നതായി കാണാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം മാവ് ഒഴിച്ച് ഉഴുന്ന് ദോശ ചുട്ടെടുക്കാവുന്നതാണ്. Soft Uzhunnu Dosa Recipe Video Credit : Kasaragodan Kitchen