About Simple Egg Curry Recipe
Simple Egg Curry Recipe : ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നല്ല ഒരു കറി വേണമല്ലേ! മുട്ട കൊണ്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ടക്കറി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients
- വെളിച്ചെണ്ണ ആവശ്യത്തിന്
- സവാള – 3 എണ്ണം
- പച്ചമുളക് – 3 എണ്ണം
- ഉപ്പ് – ഒരു നുള്ള്
- വെളുത്തുള്ളി – 6 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
- മുളകുപൊടി – 2അര ടീ സ്പൂൺ
- മല്ലിപ്പൊടി – 1 ടീ സ്പൂൺ
- തക്കാളി – 2 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- മുട്ട പുഴുങ്ങിയത് – 5 എണ്ണം
- മല്ലിയില
- ഗരംമസാല – അര ടീസ്പൂൺ
Learn How to Make Simple Egg Curry Recipe
ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം സവാള അരിഞ്ഞത് ചേർക്കുക. നന്നായി ഇളക്കുക. പച്ചമുളക് കീറിയത് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. വഴറ്റുക.
കറിവേപ്പില ചേർക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അടച്ച് വെച്ച് വേവിക്കുക. അടപ്പ് തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, 2 അര ടീ സ്പൂൺ മുളകുപൊടി, 1ടീ സ്പൂൺ മല്ലിപ്പൊടി ഇട്ട് നന്നായി ഇളക്കി കൊടുക്കുക.
പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. 2 വലിയ തക്കാളി അരച്ചത് ചേർക്കുക. കുറച്ച് ഗരംമസാല ചേർക്കുക. ഒന്നര കപ്പ് വെള്ളം ഒഴിക്കുക. അടച്ച് വെക്കുക. ഗ്രേവി നന്നായി കുറുകി വരണം. ശേഷം പുഴുങ്ങിയ മുട്ട കത്തികൊണ്ട് വരഞ്ഞ് ചേർക്കുക. കുറച്ച് സമയം അടച്ച് വെക്കുക. ശേഷം അടപ്പ് തുറന്ന് ആവശ്യത്തിനു മല്ലിയില ചേർക്കുക. സ്വാദിഷ്ടമായ മുട്ട കറി തയ്യാർ!! Video Credit : Mummy’s Simple Recipes