എന്റെ മകൾ!! കുട്ടിമണിയെ നെഞ്ചോട് ചേർത്ത് റിമി ടോമി; കുഞ്ഞു മോളെ സ്നേഹത്താൽ പൊതിഞ്ഞ് മതി വരാതെ താരം.!! | Rimi Tomy With Kuttimani And Family Latest Malayalam

Rimi Tomy With Kuttimani And Family Latest Malayalam : വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരെ കയ്യിലെടുത്ത റിമി ടോമി എന്ന ഗായികയെ അറിയാത്തതായ് ആരും കാണില്ല . മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഹിറ്റ്‌ പാട്ട് പടിയാണ് റിമി ടോമി മലയാള സിനിമയുടെ പിന്നണി ഗായിക രംഗത്തേക്ക് കാലെടുത്തു വെച്ചത്.

അവാർഡ് ഷോകളിലെ എനെർജി ബൂസ്റ്റർ ആണ് റിമി. ഡാൻസ് ചെയ്ത് കൊണ്ട് പാട്ട് പാടുന്ന രീതിക്ക് തുടക്കം കുറിച്ചത് തന്നെ റിമി ആണെന്ന് പറയാം.ഫാസ്റ്റ് സോങ്ങുകളാണ് കൂടുതലും പാടിയിട്ടുള്ളതും. ചില ടിവി പ്രോഗ്രാമുകളും താരം അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന സെലിബ്രിറ്റി ചാറ്റ് ഷോ വളരെ വിജയകരമായി നടന്ന പ്രോഗ്രാം ആണ്.

ചില സിനിമകളിലും റിമി മുഖം കാണിച്ചിട്ടുണ്ട്. ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ നായികയായും താരം പ്രത്യകഷപ്പെട്ടു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന താരം ഇന്നീ പദവിയിൽ നിൽക്കുന്നത് കഠിനധ്വാനവും കഴിവും കൊണ്ടാണ്.എല്ലാ വിധ സപ്പോർട്ടും നൽകി റിമിയോടൊപ്പം നിൽക്കുന്നത് അമ്മയും സഹോദരങ്ങളുമാണ്. റിമിയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് സിനിമ നടി മുക്തയെ ആണ്.

കുടുംബ വിശേഷങ്ങളും പാചകവും യാത്രയും എല്ലാം പങ്ക് വെയ്ക്കുന്ന വീഡിയോകൾ നിറഞ്ഞ മനസ്സോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആലുവയിലെ വീട്ടിലാണ് ഇപ്പോൾ റിമി ഉള്ളത്.അമ്മയും സഹോദരിയും സഹോദരിയുടെ മക്കളുമൊക്കെയായി വൈകുന്നേരം ആഘോഷിക്കുന്ന വീഡിയോ ആണ് അവസാനം പുറത്ത് വന്നത്. പലഹാരങ്ങളും ചുക്ക് കാപ്പിയുമൊക്കെയായി സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

Rimi Tomy
Comments (0)
Add Comment