Ravidran Ponnamma Couples Viral Video : രണ്ട് വ്യക്തികൾ തമ്മിലുള്ള ഒന്നിച്ചു ചേരലിന്റെ ആഘോഷമാണ് വിവാഹം. യുവാക്കളും യുവതികളും വിവാഹം കഴിക്കുന്ന വീഡിയോകളും ഫോട്ടോസും റീലുകളായും ഷോട്ട്സുകൾ ആയും വൈറലാകാറുണ്ട്. എന്നാൽ 72 വയസ്സുള്ള രവീന്ദ്രനു 61 വയസ്സുള്ള പൊന്നമ്മയും വിവാഹിതരാകുന്ന ഇൻസ്റ്റാഗ്രാം റീലാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രവീന്ദ്രന്റെ ആദ്യ വിവാഹത്തിനു ശേഷം നീണ്ട ഏകാന്തതയ്ക്ക് ഒരു ശമനമായി മാറുകയാണ് പൊന്നമ്മ.
തന്റെ കുടുംബത്തിൽ നിന്നും കിട്ടേണ്ട എല്ലാ പ്രോത്സാഹനങ്ങളും രവീന്ദ്രനും പൊന്നമ്മയ്ക്കും അനുഗ്രഹമായി. ഒരു നവദമ്പതികൾ കല്യാണത്തിന് ഒരുങ്ങുന്നത് പോലെ ഒട്ടും കുറക്കാതെ ചുവന്ന പട്ടുസാരിയും മുണ്ടും ഷർട്ടുമൊക്കെ അണിഞ്ഞാണ് നവ ദമ്പതികളുടെ കല്യാണ മണ്ഡപത്തിലേക്കുള്ള അരങ്ങേറ്റം. നിറഞ്ഞ സദസ്സും ആരവവും കല്യാണത്തിന് വീണ്ടും മാറ്റുകൂട്ടി. ഒരുങ്ങി ഇറങ്ങിയ പൊന്നമ്മയെയും രവീന്ദ്രനെയും കണ്ടാൽ ആർക്കും ഇഷ്ടപ്പെടും.
Ravidran Ponnamma Couples Viral Video
ഒരു അച്ഛൻ തന്റെ മകൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതെങ്ങനെയാണോ സ്വീകരിക്കുന്നത് അത്പോലെ തന്നെയാണ് അച്ഛനെയും മകൻ സ്വീകരിക്കുന്നത്. ഇതായിരുന്നു അച്ഛന്റെ വിവാഹത്തിനെ കുറിച്ച് മകന്റെ വിലയേറിയ വാക്കുകൾ. അമ്മ മരി ച്ചതിനു ശേഷം അച്ഛന് അമ്മയെപ്പോലെ നോക്കാൻ വേറൊരാൾ വേണ്ടേ എന്ന് മകൻ ചോദിച്ചുവത്രേ – രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും കൂടുതൽ ഡിവോഴ്സ് ഫയൽ ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ദാമ്പത്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഇടിവിന്റെ ഈ കാലത്ത് പ്രിയപ്പെട്ടവർ തമ്മിൽ ചേരുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. സമൂഹത്തിന്റെ ജീർണ്ണതകളെയും സദാചാരത്തെയും മറന്നു എല്ലാ വെല്ലുവിളികളെയും നേരിട്ടു കൊണ്ട് തന്റെ പ്രേമബാജനത്തെ ചേർത്ത് പിടിക്കുകയാണ് ഇരുവരും. അച്ചായൻ ആൻഡ് അച്ചായീസ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
ഇതിനോടകം നിരവധി കമന്റ്സും ലൈക്കും വീഡിയോ സമ്പാദിച്ചു. പുതുമോടികളെ അനുമോദിക്കാൻ വന്നവരാണ് അവരിൽ എല്ലാവരും. ഇതൊക്കെ എനിക്ക് ഇഷ്ടമാണ്, എനിക്ക് ആരുമില്ല എന്ന പൊന്നമ്മയുടെ വാക്കുകളിൽ ഉണ്ട് എല്ലാം. അനാഥാലയങ്ങളിലും വഴിവക്കിലും ആരും നോക്കാൻ ഇല്ലാതെ നരകിക്കുന്ന വയോധികർ നമ്മുടെ നാട്ടിൽ കുറച്ചൊന്നുമല്ല. ആരുടെയും സഹായമില്ലാതെ ഇതൊക്കെ കഴിഞ്ഞാൽ
ഞങ്ങൾ അങ്ങ് പോകും എന്ന് ഉറച്ച വിശ്വാസത്തോടെ ഇരുവരും ഉറപ്പിച്ച് വീഡിയോയിൽ പറയുന്നു. നമുക്ക് ജീവിതം ഒന്നേയുള്ളൂ എന്നും ഭൂമി ഒരു സ്വർഗ്ഗമാണെന്നും ഒക്കെയുള്ള വാക്കുകൾ സമൂഹത്തിന് പ്രത്യക്ഷത്തിൽ കണ്ടു പ്രചോദനം ഉൾക്കൊള്ളാവുന്ന സ്റ്റേറ്റ്മെന്റുകളാണ്. സമൂഹത്തിലെ ഒന്നിന്റെയും അതിരുകൾ ഇല്ലാതെ കടമ്പകൾ ഇല്ലാതെ മനുഷ്യന് മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതകാഴ്ചയായിരുന്നു വീഡിയോ.