പരസ്പരം വിരുദ്ധമായ കാര്യങ്ങൾ!! രണ്ട് ദിവസമായി നയന ആ ഒറ്റപ്പെട്ട സ്ഥലത്ത്; ചങ്ക് പൊടിയുന്ന കാഴ്ച കണ്ട ഞെട്ടലിൽ ആദർശ്!! | Patharamattu Today Episode 30 April 2024 Video Viral

Patharamattu Today Episode 30 April 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇന്നലെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന അമ്പലത്തിലിരുന്ന് പൂജാരിയുമായി സംസാരിക്കുന്നതായിരുന്നു. അതിനു ശേഷം പൂജാരി അനന്തമൂർത്തി സാറിനെ വിളിച്ച് വിവരം അറിയിക്കുകയാണ്. പിന്നീട് മുത്തശ്ശനും മുത്തശ്ശിയും അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് പോവുകയാണ്.

അവിടെ എത്തിയപ്പോൾ നയനയെ കാണുകയാണ്. കണ്ടയുടനെ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരയുകയാണ്. പിന്നീട് എന്തിനാണ് മോളെ വീട് വിട്ടിറങ്ങിയതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് നയന ആ എഴുത്ത് കാണിക്കുന്നത്. അത് വായിച്ച മുത്തശ്ശൻ ഞെട്ടുകയാണ്. പിന്നീട് നയനയെ സമാധാനിപ്പിച്ച ശേഷം ആദർശിനെ വിളിക്കുകയാണ് മുത്തശ്ശൻ. അപ്പോഴാണ് ആദർശ് അനന്തപുരിയിൽ നിന്ന് അവളെ കാണാത്തതിൽ വിഷമിച്ച് ദേവയാനിയോട് പലതും പറയുകയാണ്. ഞാൻ കുറച്ചു കൂടി അന്വേഷിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ദേവയാനി നീ ഇങ്ങനെ ഉറങ്ങാതെ നടക്കല്ലേ മോനെ എന്ന് പറയുകയാണ്.

ഒരു കാരണവുമില്ലാതെ നയന അങ്ങനെ പോവില്ലെന്ന് പറയുകയാണ് ജാനകി. അപ്പോഴാണ് മുത്തശ്ശൻ്റെ ഫോൺ വരുന്നത്. ഉടൻ അമ്പലത്തിൽ എത്താൻ പറയുകയാണ്. അപ്പോൾ തന്നെ ആദർശ് അമ്പലത്തിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ നയനയെ കണ്ടതും ആദർശിന് ദേഷ്യം വരികയാണ്.

ഇവൾ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് മോൻ ഇവളെ സ്നേഹിച്ചു തുടങ്ങിയാൽ ഒരു രാത്രി അമ്പലത്തിൽ കഴിയുമെന്ന് പ്രാർത്ഥിച്ചിരുന്നതായി മുത്തശ്ശൻ പറയുകയാണ്. ഇതൊക്കെ കേട്ട് ആദർശ് ദേഷ്യം പിടിച്ച് നയനയെ കൂട്ടി അനന്തപുരിയിൽ പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment