അനന്തപുരി ഇനി നയന ആദർശ് മണിയറ; നയന ആദർശ് ഒന്നിക്കുന്ന നിമിഷങ്ങൾ; നന്ദു അനി പ്രണയം കണ്ട നയന ഞെട്ടുന്നു!! | Patharamattu Latest Episode 27 July 2024 Video Viral

Patharamattu Latest Episode 27 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകയോട് ജയൻ പല കാര്യങ്ങളും പറയുകയായിരുന്നു. നാളെ അനന്തപുരി തറവാടിൻ്റെ കാരണവരാവാൻ പോകുന്നത് ആദർശാണെന്നും, ഇപ്പോഴുള്ള പിണക്കമൊന്നും ഭാവിയിൽ ഉണ്ടാവില്ലെന്ന് പറയുകയാണ് ജയൻ. പിന്നീട് കാണുന്നത് മുത്തശ്ശനും മുത്തശ്ശിയും പലതും സംസാരിക്കുകയാണ്. അപ്പോഴാണ് ആദർശ് വരുന്നത്. നയന തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും, മുത്തശ്ശിക്ക് മുത്തശ്ശൻ്റെ കാര്യം നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ടുവരാൻ പറയുകയാണ്.

നമ്മൾക്ക് അത്ര ബുദ്ധിമുട്ടില്ലെന്നും, നിനക്ക് മെങ്കിൽ നീ വിളിച്ചിട്ട് വരാൻ പറയാൻ പറയുകയാണ് മുത്തശ്ശൻ. എന്നാൽ ഞാൻ ഒന്നും വിളിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞ് പോവുകയാണ് ആദർശ്. അവന് മോൾ വരണമെന്ന് ആഗ്രഹമുണ്ടെന്നും, എന്നാൽ നമ്മൾ വിളിച്ചു വരാൻ കാത്തിരിക്കുകയാണ് ആദർശ് എന്നു പറയുകയാണ് മുത്തശ്ശൻ. ആദർശ് നേരെ പോയത് ദേവയാനിയെ വിളിക്കാനാണ്. സമയം എട്ടര ആയെന്നും, എഴുന്നേൽക്കാനും പറയുകയാണ്.

ഇന്നലെ ജോലിയൊക്കെ കഴിഞ്ഞ് കിടന്നപ്പോൾ വൈകിയതിനാലാണ് ഉറക്കം ഉണരാൻ വൈകിയതെന്ന് പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോവുകയാണ് ദേവയാനി. കനക പല ജോലികളും ചെയ്യുകയായിരുന്നു. നീ എന്തിനാണ് അടുക്കളയിൽ കയറിയതെന്നും, ഞാൻ ചെയ്തു കൊള്ളാമെന്ന് പറയുകയാണ് ദേവയാനി. ഈ വീട്ടിലെ ഇത്രയും ജോലിയും ഒറ്റയ്ക്ക് ചെയ്യുന്നത് എൻ്റെ മോളാണെന്ന് പറയുകയാണ് കനക. നിൻ്റെ മോൾ ഇല്ലാതെയും നമുക്ക് ജീവിക്കാനാവുമെന്ന് പറയുകയാണ് ദേവയാനി.ഇനി നീ ഒന്നും ചെയ്യേണ്ടെന്നും, ഞാൻ ചെയ്തു കൊള്ളാമെന്ന് പറഞ്ഞ് ജലജയെ വിളിക്കാൻ പോവുമ്പോൾ, ജലജ സോഫയിൽ കിടന്ന് ഉറങ്ങുകയാണ്. ദേവയാനി ജലജയെ വിളിച്ച് ജോലി ചെയ്യാൻ വരാൻ പറയുകയാണ്. കനക ആദർശിന് കാച്ചിയ എണ്ണ നൽകുകയാണ്.

അപ്പോഴാണ് ദേവയാനി വന്ന് നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ വിളിച്ചു കൊള്ളാനും, എനിക്ക് വേണ്ടി വിളിക്കേണ്ടെന്നും പറയുകയാണ്. ദേവയാനിയുടെ സംസാരത്തിൽ അമ്മയ്ക്ക് ജോലി ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയ ആദർശ് നയനയെ വിളിക്കുകയാണ്. നയന ജോലി ചെയ്യുകയായിരുന്നു. ഇവിടെ ജോലിക്കാരിയില്ലെന്ന് പറഞ്ഞാണ് ആദർശ് വിളിക്കുന്നത്. ഇത് കേട്ട നയന ജോലിക്കാരിയായി വരാൻ ഞാനില്ലെന്നും, ഭാര്യയായോ മരുമകളായോ വരാമെന്ന് പറയുകയാണ് നയന. എല്ലാവരും രാവിലെ ഭക്ഷണം കഴിക്കുമ്പോൾ നയനയുടെ വീട്ടിൽ പോവുമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ ദേവയാനിക്കും, ജലജയ്ക്കും, ആദർശിനും സന്തോഷമാവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോവുന്നത്.

Patharamattu
Comments (0)
Add Comment