ഇനി പെർഫെക്റ്റ് ശർക്കര വരട്ടി ഈസിയായി വീട്ടിൽ ഉണ്ടാക്കാം; സദ്യ സ്പെഷ്യൽ തനി നാടൻ ശർക്കര വരട്ടി! | Onam Sadhya Special Sarkara Varatti Recipe

About Onam Sadhya Special Sarkara Varatti Recipe

Onam 2023 Sadhya Special Sarkara Varatti Recipe : ഓണത്തിനും സദ്യക്കും ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവമാണ് ശർക്കര വരട്ടി. സദ്യയിൽ ശർക്കര വരട്ടി ഇല്ലാതെ സദ്യ പൂർണമാകില്ല എന്നാണ് പറയാറുള്ളത്. പൊതുവെ വീടുകളിൽ ശർക്കര വരട്ടി ഉണ്ടാക്കുള്ള കുറവായിരിക്കും. പലരും ഇത് കടകളിൽ നിന്നാണ് ശർക്കര വരട്ടി വാങ്ങിക്കാറുള്ളത്. എന്നാൽ ഈസിയായി ശർക്കര വരട്ടി വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേ ഉള്ളൂ. അപ്പോൾ ഓണം സദ്യ സ്പെഷ്യൽ ശർക്കര വരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?

Ingredients

  1. Banana – 1.5Kg
  2. Cardamom Powder -1 tbsp
  3. Dry Ginger Powder – 1/2 tbsp
  4. Jaggery – 250 gm
  5. Sugar
  6. Coconut Oil
Onam Sadhya Special Sarkara Varatti Recipe

Learn How to Make Onam Sadhya Special Sarkara Varatti Recipe

ഓണം സദ്യ സ്പെഷ്യൽ ശർക്കര വരട്ടി തയ്യാറാക്കാനായി ആദ്യം ഏത്തക്കായയുടെ തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ നേരത്തെ കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ഏത്തക്കായ കുറേശെ കുറേശെ ആയി വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് നന്നായി ഇളക്കി കൊടുത്ത് ഫ്രൈ ചെയ്യുക.

ഏത്തക്കായ നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ എണ്ണയിൽ നിന്നും നമുക്കിത് കോരിയെടുത്ത് വേറൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അടുത്തതായി നമുക്ക് ശർക്കരപാനി തയ്യാറാക്കാം. അതിനായി ശർക്കരയിൽ കുറച്ചു വെള്ളം ഒഴിച്ച് നന്നായി ചൂടാക്കുക. എന്നിട്ട് ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് നല്ലപോലെ ചൂടാക്കി കുറുക്കി എടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Ash Kitchen World

Read Also : ഓണം സദ്യ സ്പെഷ്യൽ മസാല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇത്രയും രുചിയുള്ള മസാല കറി മുൻപ് കഴിച്ചിട്ടുണ്ടാകില്ല! | Onam Sadhya Special Masala Curry Recipe

ഓണം സദ്യ സ്പെഷ്യൽ ഓലൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളി രുചിയിൽ കുമ്പളങ്ങ ഓലൻ! | Onam Sadhya Special Olan Recipe

OnamOnam 2023Onam RecipeOnam SadhyaSadhyaSadhya RecipesSarkara VarattiSarkara Varatti Recipe
Comments (0)
Add Comment