ഓണം സദ്യ സ്പെഷ്യൽ ഓലൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളി രുചിയിൽ കുമ്പളങ്ങ ഓലൻ! | Onam Sadhya Special Olan Recipe

About Onam Sadhya Special Olan Recipe

Onam 2023 Sadhya Special Olan Recipe : ഓലൻ ഇഷ്ടമാണോ നിങ്ങൾക്ക്? സദ്യയിലെ പ്രധാന വിഭവമാണ് ഓലൻ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം തന്നെയാണ് ഓലന്‍. ഓലന്‍ സദ്യയിൽ വിളമ്പിയില്ലെങ്കിൽ സദ്യ പൂര്‍ണ്ണമാവില്ല എന്നാണ് പറയാറുള്ളത്. ഓലൻ വീട്ടിൽ തയ്യാറാക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട. ഇത്തവണ ഓണ സദ്യക്ക് ഒരു സ്പെഷ്യൽ കുമ്പളങ്ങ ഓലൻ തയ്യാറാക്കിയാലോ? ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ഓലൻ റെസിപ്പിയാണ്.

Ingredients

  1. കുമ്പളങ്ങ
  2. നാളികേരം – ഒന്നാം പാൽ, രണ്ടാം പാൽ
  3. പച്ചമുളക്
  4. പഞ്ചസാര
  5. കറിവേപ്പില
  6. പച്ച വെളിച്ചെണ്ണ
  7. വെള്ളം
  8. ഉപ്പ്
Onam Sadhya Special Olan Recipe

Learn How to Make Onam Sadhya Special Olan Recipe

ഓണം സദ്യ സ്പെഷ്യൽ കുമ്പളങ്ങ ഓലൻ തയ്യാറാക്കാനായി ആദ്യം ഒരു മുഴുവൻ തേങ്ങ എടുക്കുക. ഇതുകൊണ്ട് ഒന്നാം പാലും രണ്ടാം പാലും നമുക്ക് തയ്യാറാക്കി എടുക്കണം. അതിനായി നാളികേരം ചിരകിയെടുത്തത് ഓവനിൽ വെച്ച് ഒന്ന് ചൂടാക്കി എടുക്കുക. എന്നിട്ട് അത് ഒരു മിക്സി ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് 1 ഗ്ലാസ്‌ വെള്ളം ഒഴിച്ച് അരച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് നാളികേരം നന്നായി പിഴിഞ്ഞെടുക്കുക. അങ്ങിനെ കട്ടിയുള്ള ഒന്നാം പാൽ നമുക്ക് ലഭിക്കും.

അടുത്തതായി അതേ തേങ്ങയിലേക്ക് വീണ്ടും 1 ഗ്ലാസ്‌ വെള്ളമൊഴിച്ച് ഒന്നുകൂടി നന്നായി അരച്ചെടുക്കുക. എന്നിട്ട് അത് നന്നായി പിഴിഞ്ഞെടുത്ത് രണ്ടാം പാലും തയ്യാറാക്കി വെക്കുക. അടുത്തതായി ഓലനുള്ള കുമ്പളങ്ങ എടുത്ത് നന്നായി തൊലിയൊക്കെ ചെത്തികളഞ്ഞ് ചെറുതാക്കി മുറിച്ച് കഷ്ങ്ങളാക്കി വെക്കുക. കുമ്പളങ്ങയിലെ കുരുവുള്ള ഭാഗം എടുക്കേണ്ടതില്ല. ഇനി ഇത് ഒരു കുക്കറിലേക്കിട്ട് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Veena’s Curryworld

Read Also : ഈ ഒരു ചേരുവ കൂടി ചേർത്താൽ അവിയൽ കിടിലൻ രുചിയാകും; ഓണം സദ്യ അവിയൽ ഇങ്ങനെ ഉണ്ടാക്കൂ! | Onam Sadhya Special Aviyal Recipe

പാലട പ്രഥമന്റെ ആ രഹസ്യം ഇതാണ്! രുചിയൂറും പിങ്ക് പാലട പ്രഥമൻ ഇതുപോലെ ഒരു തവണ ഉണ്ടാക്കി നോക്കൂ! | Onam Sadhya Special Pink Palada Pradhaman Recipe

OlanOlan RecipeOnamOnam 2023Onam RecipesOnam SadhyaSadhyaSadhya RecipesSadhya Special Recipes
Comments (0)
Add Comment