About Onam Sadhya Special Inji Puli Recipe
Onam 2023 Sadhya Special Inji Puli Recipe : ഇത്തവണ ഓണത്തിന് ഒരു സ്പെഷ്യൽ ഇഞ്ചി കറി തയ്യാറാക്കിയാലോ? സദ്യയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഇഞ്ചി കറി. ഇഞ്ചി പുളി, പുളി ഇഞ്ചി, ഇഞ്ചി കറി എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. അനേകം രുചികൾ നിറഞ്ഞ ഒരു പരമ്പരാഗത വിഭവമാണ് ഇഞ്ചി കറി. കൂടാതെ, ഈ വിഭവം മികച്ച പോഷക ഗുണങ്ങളും അടങ്ങിയതാണ്. ഇഞ്ചി കറി തയ്യാറാക്കുന്നതിനുളള വളരെ ലളിതമായ പാചകക്കുറിപ്പ് നോക്കാം.
Ingredients
- 200 ഗ്രാം ഇഞ്ചി
- 10 ചുവന്നുള്ളി
- 3 പച്ചമുളക്
- കറിവേപ്പില
- അര കപ്പ് പുളി പിഴിഞ്ഞ വെള്ളം
- വെളിച്ചെണ്ണ
Learn How to Make Onam Sadhya Special Inji Puli Recipe
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി ഇട്ടശേഷം കളർ മാറുന്നത് വരെ ഇളക്കി കൊടുക്കുക. തീ കുറച്ച് വെക്കുക. ഗോൾഡൻ കളർ ആയ ഇഞ്ചി മാറ്റിവെക്കുക. പിന്നീട് ചൂടായ എണ്ണയിലേക്ക് ഉള്ളി ഇട്ട് ഇളക്കുക, ശേഷം പച്ചമുളക് ചേർക്കുക. കുറച്ച് കറിവേപ്പില ചേർക്കുക. ഉള്ളി ബ്രൗൺ കളർ ആയതിനു ശേഷം മാറ്റി വെക്കുക. തുടർന്ന് ആദ്യം തയ്യാറാക്കിയ ഇഞ്ചിയും ഉള്ളിയും തരിയാക്കി പൊടിച്ചെടുക്കുക ആദ്യം ഇഞ്ചി വറുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്ത് കടുക് പൊട്ടിക്കുക.
കൂടെ കുറച്ച് കറിവേപ്പിലയും ചേർത്ത ശേഷം തീ കുറച്ച് വെക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീ സ്പൂൺ ഉലുവപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്തതിനു ശേഷം തീ കുറച്ച് ഇളക്കി കൊടുക്കുക. ഇതിലേക്ക് പിഴിഞ്ഞ് വെച്ച പുളി ചേർക്കുക. 1കപ്പ് ചൂടുവെള്ളം ചേർക്കുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. നന്നായി തിളച്ചശേഷം പൊടിച്ച ഇഞ്ചി ചേർക്കുക. തീ കുറയ്ക്കുക. ഇത് നല്ലവണ്ണം തിളച്ച് കുറുകി വരണം. 3 ടേബിൾസ്പൂൺ ശർക്കര ചേർക്കുക. ഇളക്കി കൊടുക്കുക. കുറുകി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് വിളമ്പാം. സ്വാദിഷ്ടമായ ഇഞ്ചി കറി റെഡി! Video Credit : Sheeba’s Recipes