ഇനി വെറും ആര്യ അല്ല, അഡ്വക്കേറ്റ് ആര്യ നോബി! ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ച ആ മോഹം ഒടുവിൽ യാഥാർഥ്യമായി!! | Noby Marcose Wife Happy News

കോമഡി റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീനിലേക്ക് കടന്നുവന്ന് ഇന്ന് സിനിമയിലും ടീവി പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ഹാസ്യ താരമാണ് നോബി മാർക്കോസ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ നോബിക്ക് കഴിഞ്ഞു. സ്റ്റാർ മാജികടക്കമുള്ള പരിപാടികളിൽ നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ പുതിയ വിശേഷം ആരാധകരോടായി പങ്കുവെച്ചിരിക്കുകയാണ് നോബി.

ഭാര്യ ആര്യ അഭിഭാഷകയായി എൻട്രോൾ ചെയ്ത വിവരമാണ് ഒരുപാട് സന്തോഷത്തോടെ നോബി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയുമായി തനിക്കുള്ള ആത്മബന്ധം ഒരുപാട് വട്ടം നോബി പൊതുവേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സ്റ്റാർ മാജിക് ചെയ്തു കൊണ്ടിരുന്ന സമയത്താണ് നോബിയും ആര്യയും പ്രണയത്തിലാവുന്നത്. ഇന്റർകാസ്റ്റ് ആയതിനാൽ ഇവരുടെയും വിവാഹത്തിന് ബന്ധുക്കൾ സമ്മതിച്ചില്ലായിരുന്നു. ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്തു കൊണ്ടാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷം പഠനത്തിൽ ഒരു ഇടവേളയെടുത്ത ആര്യ വീണ്ടും പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ നോബിയാണ് കൂടെ നിന്നത്. ഒരുപാടു കടമ്പകൾ കടന്നു നേടിയെടുത്ത ഈ വിജയം ഇരുവർക്കും ഇരട്ടിമധുരം സമ്മാനിക്കുന്നുണ്ട്. “അഡ്വക്കേറ്റ് ആര്യ നോബി ” എന്ന അടിക്കുറിപ്പോടെ നോബി പോസ്റ്റ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സെലിബ്രേറ്റികളടക്കം നിരവധി ആരാധകരാണ് ആര്യക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

ഭാര്യയെ പോലെ തന്നെ തന്റെ ഏക മകൻ ധ്യാനിന്റെ വിശേഷവും നോബി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഹാസ്യരംഗത്ത് ജനങ്ങളുടെ ഇഷ്ട നടനായി മാറാൻ നോബിക്ക് പെട്ടെന്നു കഴിഞ്ഞു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും താരം തിളങ്ങുന്നുണ്ട്. എന്തായാലും ജീവിതത്തിലെ പ്രയാസങ്ങളും കടമ്പകളും കടന്ന് നോബിയും ആര്യയും നേടിയെടുത്ത വിജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രേക്ഷകർ.

Noby Marcose
Comments (0)
Add Comment